അന്യായ നികുതിപിരിവ് പ്രതിഷേധാർഹം

മലപ്പുറം: പഴയ കെട്ടിടങ്ങൾക്കും പുതിയ നിർമാണ ചെലവി​െൻറ സ്ലാബ് നിരക്കിൽ വർധനവോടെ ലേബർ സെസ് അടക്കാൻ നിർബന്ധിക്കുന്ന ഉദ്യോഗസ്ഥ നടപടി അവസാനിപ്പിക്കണമെന്ന് കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രവർത്തന സംഗമം ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിങ് കമ്മിറ്റി പ്രസിഡൻറ് സലാഹുദ്ദീൻ കണ്ണൂർ ഉദ്ഘാടനം ചെയ്തു. മേഖല കൺവീനർ സബാഹ് വേങ്ങര അധ്യക്ഷത വഹിച്ചു. പാഴേരി ഷരീഫ് ഹാജി, നടരാജൻ, പി.പി അലവിക്കുട്ടി മാസ്റ്റർ, തയ്യിൽ ഹംസ, കോട്ടയിൽ മൊയ്തീൻ, പി.കെ. െഫെസൽ, മേച്ചേരി ഹംസ മാസ്റ്റർ, മൊയ്തുണ്ണി ഫ്രക്രുദ്ദീൻ തങ്ങൾ, സി.പി. കുഞ്ഞിപ്പ, റീഗൽ മുസ്തഫ, വി.പി. അബ്ദുല്ലക്കുട്ടി, ടി. മൊയ്തീൻകോയ, ഉമ്മർ സബീന എന്നിവർ സംസാരിച്ചു. ഇന്ത്യ സ്കിൽസ് കേരള 2018 മത്സരം മലപ്പുറം: ഇന്ത്യ സ്കിൽസ് കേരള 2018 ജില്ലതല മത്സരം ഏപ്രിൽ മൂന്നിന് അരീക്കോട് ഐ.ടി.ഐയിൽ ആരംഭിക്കും. കാർപ​െൻററി, പെയിൻറിങ് ആൻഡ് വോക്കേഷൻ, പ്ലംമ്പിങ് ആൻഡ് ഹീറ്റിങ്, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, ഇലക്േട്രാണിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, കാഡ്, വെൽഡിങ്, ഒാട്ടോമൊബൈൽ, വെബ് ഡിസൈനിങ്, ഗ്രാഫിക് ഡിസൈനിങ് തുടങ്ങിയവയിലാണ് മത്സരങ്ങൾ. www.indiaskillskerala.com െവബ്സൈറ്റിൽ ഹാൾടിക്കറ്റുകളുടെ പ്രിൻറ് എടുക്കാം. ഹാൾടിക്കറ്റ്, ആധാർകാർഡ്, തിരിച്ചറിയൽരേഖ എന്നിവയുടെ അസ്സൽ സഹിതം മൂന്നിന് എട്ട് മണിക്ക് അരീക്കോട് ഐ.ടി.ഐയിൽ ഹാജരാകണം. ഫോൺ: 0483 2850238
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.