പോപ്പുലർ ഫ്രണ്ട്​ നിരോധനത്തിനെതിരെ വനിത ​െഎക്യദാർഢ്യം മൂന്നിന്​

മലപ്പുറം: ഝാർഖണ്ഡിലെ പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ നാഷണൽ വിമൻസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ മൂന്നിന് മലപ്പുറം കലക്ടറേറ്റ് പരിസരത്ത് വനിതകളുടെ െഎക്യദാർഢ്യം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 3.30ന് നടക്കുന്ന പരിപാടിയിൽ ദേശീയ അധ്യക്ഷ എ.എസ്. സൈനബ, രജിത, അഡ്വ. ആശ, കെ.കെ. റൈഹാനത്ത്, ജാസ്മിൻ എന്നിവർ പെങ്കടുക്കും. വാർത്തസേമ്മളനത്തിൽ സംസ്ഥാന സെക്രട്ടറി എം. ഹബീബ, പി.കെ. റംല, എം.കെ. സൗദ ഉസ്മാൻ എന്നിവർ പെങ്കടുത്തു. സുന്നി യുവജന ഫെഡറേഷൻ സന്ദേശയാത്ര നാളെ മുതൽ മലപ്പുറം: സംസ്ഥാന സുന്നി യുവജന ഫെഡറേഷൻ 40ാം വാർഷികത്തി​െൻറ ഭാഗമായി 'െഎക്യം അകലെയല്ല' പ്രമേയത്തിൽ ജില്ലയിൽ സന്ദേശയാത്ര സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ രണ്ടിന് വഴിക്കടവിൽനിന്നാരംഭിച്ച് 11ന് പൊന്നാനിയിൽ സമാപിക്കും. സംസ്ഥാന സെക്രട്ടറി അലി അക്ബർ മൗലവി ഉദ്ഘാടനം ചെയ്യും. യാത്രയുടെ സമാപനത്തോടനുബന്ധിച്ച് പൊതുസമ്മേളനം നടക്കുമെന്ന് പാണക്കാട് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ, ഇ.പി. അശ്റഫ് ബാഖവി, കെ. സദഖത്തുല്ല മുഇൗനി, കെ.എം. ശംസുദ്ദീൻ വഹബി, പി.ടി. അബ്ദുല്ലത്വീഫ് മൗലവി എന്നിവർ അറിയിച്ചു. കുരുന്നു താരങ്ങൾക്ക് വഴികാട്ടാൻ കേരള സീഡ്സ് മലപ്പുറം: കുരുന്നു താരങ്ങളെ ലോക ഫുട്ബാൾ നിലവാരത്തിലേക്ക് കൈപിടിച്ചുയർത്താൻ കേരള സീഡ്സ് സ്പോർട്സ് ക്ലബ്. വളാഞ്ചേരി ആസ്ഥാനമായ ക്ലബി​െൻറ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എം.ഇ.എസ്.കെ.വി.എം കോളജ് മൈതാനിയിൽ വൈകീട്ട് ആറിന് നടക്കുന്ന ചടങ്ങിൽ 'സുഡാനി ഫ്രം നൈജീരിയ' സിനിമയുടെ സംവിധായകൻ സക്കറിയ മുഹമ്മദ് ക്ലബി​െൻറ ഉദ്ഘാടനം നിർവഹിക്കും. സിനിമയിലെ അഭിനേതാക്കളെ ചടങ്ങിൽ അനുമോദിക്കും. സെലക്ഷൻ ട്രയൽസ് പൂർത്തിയായി. വളാഞ്ചേരിയിൽ സ്ഥാപിക്കുന്ന ഫുട്ബാൾ അക്കാദമിയിൽ സ്ഥിരമായ പരിശീലനം ഉണ്ടായിരിക്കും. ഇൗ മാസം പത്തിന് പരിശീലനക്യാമ്പ് തുടങ്ങും. ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകീട്ട് നാലിന് നടക്കുന്ന പ്രദർശന മത്സരത്തിൽ മലപ്പുറം പ്രസ്ക്ലബും മലപ്പുറം വെറ്ററൻസും ഏറ്റുമുട്ടും. മുൻ കേരള പൊലീസ് താരം ഹബീബ്റഹ്മാൻ, മുൻ കസ്റ്റംസ് താരം റഫീഖ് ഹസ്സൻ, മുൻ കെ.എസ്.ഇ.ബി താരം സുരേന്ദ്രൻ എന്നിവർ വെറ്ററൻസിനുവേണ്ടി ബൂട്ടുകെട്ടും. വാർത്ത സമ്മേളനത്തിൽ ചെയർമാൻ ഡോ. എൻ.എം. മുജീബ്റഹ്മാൻ, പി. ദിലീപ്, ഷെരീഫ് പാലോളി, ടി.എം. പദ്മകുമാർ, വെസ്റ്റേൺ പ്രഭാകരൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.