മൊബൈൽ ടവറിന് കണക്ഷൻ: വൈദ്യുതി ഓഫിസ് ഉപരോധിച്ചു

വള്ളിക്കുന്ന്: മൊബൈൽ ടവറിന് വൈദ്യുതി കണക്ഷൻ നൽകിയതിൽ പ്രതിഷേധിച്ച് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഇടത് അംഗങ്ങൾ വള്ളിക്കുന്ന് വൈദ്യുതി ഓഫിസിന് മുന്നിൽ ഉപരോധം സംഘടിപ്പിച്ചു. രൂക്ഷമായ വോൾട്ടേജ് ക്ഷാമം നേരിടുന്ന കിഴക്കേമലയിൽ, ടവറിന് വൈദ്യുതി കണക്ഷൻ നൽകിയതോടെ ജനജീവിതം ദുസ്സഹമായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി. അജയ് ലാൽ, പട്ടയിൽ ബാബുരാജ്, അനീഷ് വലിയാട്ടൂർ, പ്രശാന്ത് ചമ്മിനി, എ.കെ. ഷൈമലത എന്നിവർ നേതൃത്വം നൽകി. തുടർന്ന് അസി. എൻജിനീയർ അമ്പിളിയുമായി നടത്തിയ ചർച്ചയിൽ നിലവിൽ കാഞ്ഞിരപ്പൊറ്റയിലുള്ള ട്രാൻസ്ഫോർമറിൽ മാറ്റംവരുത്തി ചൊവ്വാഴ്ചക്കുള്ളിൽ വിഷയം അടിയന്തരമായി പരിഹരിക്കാമെന്ന ഉറപ്പിലാണ് താൽക്കാലികമായി സമരം അവസാനിപ്പിച്ചത്. ഫോട്ടോ. വള്ളിക്കുന്ന് വൈദ്യുതി ഓഫിസിന് മുന്നിൽ ഇടതുപക്ഷ അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ഉപരോധം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.