മാമ്പറ്റ^മണ്ണാത്തിപ്പൊയിൽ റോഡും വാകപ്പാടം വലിയതോട് പാലവും തുറന്നു

മാമ്പറ്റ-മണ്ണാത്തിപ്പൊയിൽ റോഡും വാകപ്പാടം വലിയതോട് പാലവും തുറന്നു പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച മാമ്പറ്റ-മണ്ണാത്തിപ്പൊയിൽ റോഡും വാകപ്പാടം വലിയതോട് പാലവും ഉദ്ഘാടനം ചെയ്തു. റോഡ് ജില്ല പഞ്ചായത്ത് അംഗം സറീന മുഹമ്മദാലിയും പാലം അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാതയും ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ് മാമ്പറ്റ-മണ്ണാത്തിപ്പൊയിൽ റോഡി​െൻറ 180 മീറ്റർ റീടാറിങ് പൂർത്തീകരിച്ചത്. ഏറെക്കാലം തകർന്നുകിടന്ന റോഡാണ് ഗതാഗതയോഗ്യമാക്കിയത്. വാകപ്പാടം വലിയ തോടിന് കുറുകെ അമരമ്പലം ഗ്രാമപഞ്ചായത്ത് വകയിരുത്തിയ 12 ലക്ഷം രൂപ ചെലവിലാണ് പാലം യാഥാർഥ്യമാക്കിയത്. പ്രദേശത്ത് അഴുക്കുചാലും നിർമിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങുകളിൽ വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദും സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ് കുമാർ കളരിക്കലും അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഗംഗാദേവി ശ്രീരാഗം, അനിത രാജു, വാർഡ് അംഗങ്ങളായ ശോഭന, സാമൂഹിക പ്രവർത്തകരായ പി.ജി. സന്തോഷ്, പി. സുരേഷ് കുമാർ, പി.കെ. തോമസ്, കൈനോട്ട് അൻവർ, അശ്റഫ് മുണ്ടശ്ശേരി, എം.ടി. നാസർ ബാൻ, ഹർഷൽ തുടങ്ങിയവർ സംസാരിച്ചു. മധുരം വിളമ്പി നാട്ടുകാർ റോഡ് ഉദ്ഘാടനം ആഘോഷമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.