ദേശീയപാത: ജനങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണം ^മുനവ്വറലി ശിഹാബ് തങ്ങൾ

ദേശീയപാത: ജനങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണം -മുനവ്വറലി ശിഹാബ് തങ്ങൾ തിരൂരങ്ങാടി: ദേശീയപാത വികസന പേരിൽ വീടും സ്വത്തും അടിച്ചമർത്തരുതെന്നും ജനങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാവണം വികസനം നടത്തേണ്ടതെന്നും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. എല്ലാ മേഖലയിലും വികസനം വരണം. പ്രത്യേകിച്ച് റോഡുകൾ. എന്നാൽ, ജനങ്ങളെ അടിച്ചൊതുക്കി പിടിച്ചെടുത്താവരുത്. വീടും സ്ഥലവും ഏറ്റെടുക്കുകയാണെങ്കിൽ അവർക്ക് നഷ്ടം വരാത്ത രൂപത്തിൽ സഹായം നൽകണം. എ.ആർ നഗറിലെ അരീതോടിൽ സമരപന്തലും ഇരകളെയും സന്ദർശിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.