റോഡി​െൻറ അപകടാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചു

എടവണ്ണ: പത്തപ്പിരിയം കല്‍പ്പാലം സ്‌കൂൾപടിയില്‍ റോഡി​െൻറ അപകടാവസ്ഥ പരിഹരിക്കാത്തതിൽ ബി.ജെ.പി കല്‍പ്പാലം ബൂത്ത് കമ്മിറ്റി പ്രതിഷേധിച്ചു. തുടര്‍ച്ചയായി ഉണ്ടാകുന്ന റോഡപകടങ്ങളില്‍ നാലുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടും ബന്ധപ്പെട്ട അധികാരികളുടെയും സ്ഥലം എം.എല്‍.എയുടെയും സര്‍ക്കാറി​െൻറയും ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാവുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി. അപകടാവസ്ഥക്ക് ഉടന്‍ പരിഹാരം ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ബൂത്ത് പ്രസിഡൻറ് പ്രമോദ്, സുവര്‍ണകുമാര്‍, ശിവശങ്കരന്‍, പരമേശ്വരന്‍, നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.