അമിതവേഗം ചോദ്യംചെയ്തതിന് ബൈക്ക് യാത്രികരെ ബസിടിപ്പിച്ച് പരിക്കേൽപിച്ചു

വില്യാപ്പള്ളി: അമിത വേഗം ചോദ്യംചെയ്ത സ്കൂട്ടർ യാത്രക്കാരെ അതേ ബസ് ഇടിപ്പിച്ച് പരിക്കേൽപിച്ചതായി പരാതി. വില്യാപ്പള്ളി നിലവന മീത്തൽ റാഹിൽ (26), സഹോദരൻ റമീസ് (14) എന്നിവരെ സാരമായ പരിക്കുകളോടെ വടകര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര -തണ്ണീർപന്തൽ റൂട്ടിലോടുന്ന ഹരേ കൃഷ്ണ ബസ് ആണ് ഇരുവരെയും ഇടിച്ചു തെറിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. വടകരനിന്ന് തണ്ണീർപന്തലിലേക്കുള്ള യാത്രമധ്യേ കൂട്ടങ്ങാരത്താണ് സംഭവം. അമിതവേഗത്തിൽ പിന്നിൽനിന്നെത്തിയ ബസ് ഇവരെ തട്ടിത്തെറിപ്പിക്കാനാണ് ആദ്യം ശ്രമിച്ചത്. ഈ സമയം സ്കൂട്ടർ ഗട്ടറിൽ ഇറക്കിയാണിവർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. തുടർന്ന് ഇക്കാര്യം ചോദ്യം ചെയ്തതിനാണ് പ്രതികാരമെന്നോണം ബസ് ബൈക്കിൽ ഇടിപ്പിച്ചതും ഇരുവർക്കും പരിക്കേറ്റതും. സംഭവം സംബന്ധിച്ച് വടകര പൊലീസ് പരിക്കേറ്റവരിൽനിന്ന് മൊഴിയെടുത്തു. സ്കൂട്ടർ ഓടിച്ച റാഹിലിന് കണ്ണിനും കൈക്കും സാരമായ പരിക്കുണ്ട്. സ്കൂട്ടറി​െൻറ പിൻഭാഗവും തകർന്നു. ബസ് ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.