കാലിക്കറ്റിൽ ഓൺലൈൻ രജിസ്ട്രേഷൻ താളംതെറ്റി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ ഓൺലൈൻ രജിസ്ട്രേഷൻ വഴിയുള്ള പരീക്ഷ അപേക്ഷക്കുള്ള ഇ-പേയ്മ​െൻറ് സംവിധാനം താളംതെറ്റി. ഇ-ചലാൻ വഴി പണമടച്ചിട്ടും ഓൺലൈൻ രജിസ്ട്രേഷൻ നടത്താൻ സെക്യൂരിറ്റി നമ്പർ എസ്.എം.എസ് വഴി ലഭിക്കാതിരുന്നതാണ് പ്രശ്നമായത്. ചലാൻ അടച്ച ശേഷം എസ്.എം.എസ് വഴി ലഭിക്കുന്ന ഒ.ടി.പി നമ്പറില്ലാതെ വിദ്യാർഥികൾ വലഞ്ഞു. രണ്ട് ദിവസങ്ങളിൽ കഫേകളിൽ ഇ-പേയ്മ​െൻറ് നടത്തിയ വിദ്യാർഥികൾ രജിസ്ട്രേഷൻ നടത്താൻ കഴിയാതെ വന്നപ്പോഴാണ് സർവകലാശാലയിലെത്തിയത്. സെക്യൂരിറ്റി നമ്പർ ഫിനാൻസ് വിഭാഗത്തിൽ നിന്നാണ് ലഭിക്കേണ്ടത്. സർവർ തകരാറായതിനാലാണ് നമ്പർ ലഭിക്കാത്തതെന്നാണ് അധികൃതർ നൽകുന്ന വിവരം. സെക്യൂരിറ്റി നമ്പർ എസ്.എം.എസ് വഴി ലഭിച്ചാലേ ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങാൻ പറ്റൂ. ഫിനാൻസ് വിഭാഗത്തെ സമീപിച്ച് നമ്പർ നേരിട്ട് നൽകിയ ശേഷമാണ് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാനായതെന്ന് വിദ്യാർഥികൾ പറഞ്ഞു. പി.ജി, യു.ജി പരീക്ഷകൾക്കാണ് പ്രശ്നം നേരിട്ടത്. നാലാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ 150 രൂപ പിഴയോട് കൂടിയുള്ള അവസാന തീയതി മൂന്നിനാണ്. 29, 30 തീയതികൾ അവധിയായതിനാലാണ് വിദ്യാർഥികൾ ബുദ്ധിമുട്ടിലായത്. എന്നാൽ, ഫിനാൻസ് വിഭാഗത്തിലെ സെർവർ തകരാർ ഇന്നലെ പരിഹരിക്കാനാവാത്തതിനാൽ വിവിധ പരീക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷൻ സമയം നീട്ടി നൽകിയിരിക്കുകയാണ്. ബിരുദ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ ഓൺലൈൻ അപേക്ഷിക്കുന്ന വിദ്യാർഥികളും വെബ് സൈറ്റ് തകരാർ മൂലം വലഞ്ഞു. ബിരുദ സർട്ടിഫിക്കറ്റിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കും മുമ്പ് ഇ-പേയ്മ​െൻറ് വഴി ചലാൻ അടക്കാൻ സാധിച്ചതുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.