മുട്ടഗ്രാമം പദ്ധതിയുമായി വിളയൂർ

പട്ടാമ്പി: കുടുംബശ്രീ ശാക്തീകരണത്തി​െൻറ ഭാഗമായി വിളയൂർ ഗ്രാമപ്പഞ്ചായത്ത് മുട്ടഗ്രാമം പദ്ധതി നടപ്പാക്കുന്നു. 12 കുടുംബശ്രീകളിലെ 67 അംഗങ്ങൾക്ക് ആദ്യഘട്ടത്തിൽ കോഴിക്കുഞ്ഞും കൂടും നൽകും. 55 ദിവസം പ്രായമായവയെയാണ് നൽകുക. 300 ദിവസം തുടർച്ചയായി മുട്ട ലഭിക്കുന്ന ഇനമാണിത്. കുടുംബശ്രീ മിഷൻ വിതരണ യൂണിറ്റായ എടക്കര അഗ്രോ പ്രൊഡ്യൂസേഴ്‌സ് കമ്പനിക്കാണ് വിതരണച്ചുമതല. കാനറ ബാങ്കി​െൻറ വായ്പയിൽ പഞ്ചായത്തും കുടുംബശ്രീ മിഷനും നടപ്പാക്കുന്ന പദ്ധതി ജില്ലയിൽ ആദ്യത്തേതാണെന്ന് പ്രസിഡൻറ് കെ. മുരളി പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ് ഉദ്‌ഘാടനം ചെയ്തു. കെ. മുരളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ. കൃഷ്ണകുമാരി, സ്ഥിരം സമിതി അധ്യക്ഷരായ എ.കെ. ഉണ്ണികൃഷ്ണൻ, നീലടി സുധാകരൻ, അംഗം ചൈതന്യ സുധീർ, ഗീത, ജയകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.