പാലക്കയം മലയോരത്ത് മഴ തുടരുന്നു; ഇഞ്ചിക്കുന്നിലും ശിരുവാണി പാതയിലും വീണ്ടും മണ്ണിടിച്ചിൽ

കുണ്ടംപൊട്ടി മേഖല ഒറ്റപ്പെട്ടു കല്ലടിക്കോട്: പാലക്കയം മലയോര മേഖലയിൽ മഴ തുടരുന്നു. കുണ്ടംപൊട്ടി ജനവാസ മേഖല ഒറ്റപ്പെട്ടു. മലമ്പാതകളിൽ ഗതാഗത സൗകര്യം ഇനിയും പുനഃസ്ഥാപിക്കാത്തത് ദുരിതമായി. അവശ്യ സാധനങ്ങൾ വാങ്ങിക്കുന്നതിനോ രോഗികളെ ആശുപത്രികളിലെത്തിക്കുന്നതിനോ മതിയായ യാത്രസൗകര്യം ഇല്ലാത്തതിനാൽ ഈ മേഖലയിലെ നിവാസികൾ കഷ്ടപ്പെടുകയാണ്. ഒരാഴ്ചയായി ഇവിടെ സാമാന്യം നല്ല മഴ പെയ്യുന്നത് കാരണം ശിരുവാണി റോഡ്, ഇഞ്ചിക്കുന്ന്, വട്ടപ്പാറ എന്നിവിടങ്ങളിൽ മണ്ണിടിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പെയ്ത മഴയിൽ ഇഞ്ചിക്കുന്ന് പ്രദേശത്ത് മണ്ണിടിഞ്ഞിരുന്നു. അതിനടുത്താണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. വട്ടപ്പാറ റോഡിൽ മണ്ണിടിഞ്ഞ സ്ഥലങ്ങളിൽ ചൊവ്വാഴ്ചതന്നെ മണ്ണ് നീക്കൽ ആരംഭിച്ചിരുന്നുവെങ്കിലും പൂർണമായും നീക്കാൻ കഴിഞ്ഞിട്ടില്ല. പാലക്കയം വില്ലേജി​െൻറ പ്രവർത്തന പരിധിയിൽ മൂന്നാം തോട്, കുണ്ടംപൊട്ടി, ഇഞ്ചിക്കുന്ന് പ്രദേശങ്ങളിൽനിന്ന് പാലക്കയത്തേക്കോ മറ്റ് ദൂരസ്ഥലങ്ങളിലേക്കോ എത്താനുള്ള പ്രധാന പാതകളെല്ലാം മണ്ണിടിച്ചിൽ കാരണം തടസ്സപ്പെട്ടിരിക്കുകയാണ്. അഞ്ചുദിവസം മുമ്പ് മണ്ണിടിഞ്ഞ് അടഞ്ഞ മലമ്പാതകളിൽ വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെടുകയായിരുന്നു. പലയിടങ്ങളിലും മണ്ണ് നീക്കംചെയ്തെങ്കിലും വെള്ളിയാഴ്ച രാവിലെ മഴയിൽ വീണ്ടും മണ്ണിടിഞ്ഞു. മഴയിൽ വൈദ്യുതി കാലുകൾ നിലംപൊത്തിയ ഏഴ് സ്ഥലങ്ങളിൽ ഇവ പുനഃസ്ഥാപിച്ചു വൈദ്യുതി വിതരണം പുനരാരംഭിച്ചിട്ടുണ്ട്്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.