റോഡ് പ്രവൃത്തിയിൽ അപാകത: കരാറുകാരനെതിരെ പരാതി

തിരുനാവായ: എടക്കുളം- കുന്നമ്പുറം -നിറ്റിങ്ങര റോഡ് തകർന്ന സംഭവത്തിൽ ദ പീപ്പിൾസ് വോയ്സ് കരാറുകാരനെതിരെ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. മഴ പെയ്യുമ്പോൾ റീ ടാറിങ് നടത്തരുതെന്ന നാട്ടുകാരുടെ എതിർപ്പ് വകവെക്കാതെ മാസങ്ങൾക്കു മുമ്പാണത്രെ റോഡ് റീടാറിങ് നടത്തിയത്. മഴ പെയ്തതോടെ റോഡ് പാടെ തകർന്നു. ഈ സാഹചര്യത്തിൽ നിർമാണത്തിലെ അപാകത പരിഹരിച്ച് റോഡ് വീണ്ടും റീടാർ ചെയ്യുന്നതുവരെ കരാറുകാരന് നൽകുന്ന ഫണ്ട് തടഞ്ഞുവെക്കണമെന്ന് പ്രസിഡൻറ് ഷാജി മുളക്കൽ, കെ.പി. ഖമറുൽ ഇസ്ലാം, ഷാജി എടക്കുളം എന്നിവരുടെ നേതൃത്വത്തിൽ സമർപ്പിച്ച പരാതിയിൽ ആവശ്യപ്പെടുന്നു. എസ്.എ പുതിയവളപ്പിലി​െൻറ നിര്യാണത്തിൽ അനുശോചിച്ചു തിരൂർ: ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എസ്.എ. പുതിയവളപ്പിലി​െൻറ നിര്യാണത്തിൽ തിരൂർ നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു. പ്രസിഡൻറ് എം. മമ്മുക്കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. അബ്ദുറഹ്മാൻ ഹാജി, പി. യാഹുട്ടി എടക്കുളം, എൻ. ശംസുദ്ദീൻ, എം. ഹസ്സൻകുട്ടി, എം. ഹംസ മാസ്റ്റർ, ഫൈസൽ രണ്ടത്താണി, വി.കെ. യൂസുഫ്, വി.എം. അലി ആതവനാട്, അഡ്വ. കെ.സി. അബ്ദുറഹ്മാൻ, പി.വി. ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.