പൊന്നാനിയിൽ പ്ലാസ്​റ്റിക്ക് സംസ്കരണ യൂനിറ്റ് തുടങ്ങും

പൊന്നാനി: മാലിന്യ സംസ്കരണം കീറാമുട്ടിയായ പൊന്നാനി നഗരസഭയിൽ പ്ലാസ്റ്റിക്ക് മാലിന്യ സംസ്കരണ യൂനിറ്റ് ആരംഭിക്കാൻ ശ്രമമാരംഭിച്ചു. തമിഴ്നാട്ടിലെ തിരുനെൽവേലി കഴിഞ്ഞാൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ തോത് കൂടുതലുള്ള നഗരസഭയാണ് പൊന്നാനി. നിലവിലെ എൽ.ഡി.എഫ് ഭരണ സമിതി വന്നതിന് ശേഷം മാത്രം 17,000 കിലോ പ്ലാസ്റ്റിക്ക് മാലിന്യമാണ് സംസ്ഥാനത്തെ വിവിധ പ്ലാസ്റ്റിക്ക് സംസ്കരണ യൂനിറ്റുകളിലേക്ക് കയറ്റി അയച്ചത്. നഗരസഭയിലെ കുടുംബശ്രീ പ്രവർത്തകർ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ചാക്കുകളിൽ പ്ലാസ്റ്റിക്ക് ശേഖരിച്ച് നഗരസഭയിലെത്തിച്ചാണ് കയറ്റി അയക്കുന്നത്. മാസത്തിൽ ഒന്നോ രണ്ടോ തവണയാണ് പ്ലാസ്റ്റിക്ക് പുനഃചംക്രമണത്തിനായി കയറ്റി അയക്കുന്നത്. സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് ശേഖരണത്തിന് നഗരസഭ കാര്യാലയത്തിൽതന്നെ കൗണ്ടർ ഉള്ള ഏക നഗരസഭയാണ് പൊന്നാനി. വീടുകളിൽനിന്ന് നേരിട്ടും പ്ലാസ്റ്റിക്ക് കൊണ്ടുവന്ന് കൗണ്ടറിൽ ഏൽപ്പിക്കാമെന്നതും ഇതി​െൻറ പ്രത്യേകതയാണ്. ഇത്രയേറെ പ്ലാസ്റ്റിക്ക് മാലിന്യം കയറ്റി അയക്കുന്ന സ്ഥലമായതിനാലാണ് സംസ്കരണ യൂനിറ്റ് ആരംഭിക്കാൻ നഗരസഭ തീരുമാനിച്ചത്. ക്ലീൻ കേരള കമ്പനിയിൽനിന്ന് യന്ത്രം വാങ്ങാനാണ് തീരുമാനം. മാലിന്യം യന്ത്രം വഴി സംസ്കരിക്കുന്നതിലൂടെ കുറച്ചുപേർക്ക് ജോലി നൽകാനും നഗരസഭക്ക് വരുമാനം വർധിപ്പിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. Tir p4 പൊന്നാനി നഗരസഭ കാര്യാലയത്തിനടുത്ത് കയറ്റി അയക്കാനായി കൂട്ടിയിട്ട പ്ലാസ്റ്റിക്ക് മാലിന്യം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.