ഇടറോഡുകളില്ല; നിർദിഷ്​ട കർമ റോഡ് വഴി യാത്ര പ്രയാസമെന്ന് പരാതി

പൊന്നാനി: നിർദിഷ്ട കർമ റോഡിന് ഇടറോഡുകളില്ലാത്തത് പ്രയാസമാവുന്നതായി പരാതി. കർമ റോഡിൽനിന്ന് റിങ് റോഡിലേക്കിറങ്ങാൻ സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തം. നിർമാണ പ്രവൃത്തി പകുതിയിലേറെ പൂർത്തീകരിച്ച ഒന്നാം റീച്ചിലാണ് ഇടറോഡുകളില്ലാത്തത് പ്രദേശവാസികൾക്ക് പ്രയാസം സൃഷ്ടിക്കുന്നത്. പ്രദേശവാസികൾക്കും ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും കുറ്റിക്കാട്, ഈശ്വരമംഗലം ശ്മശാനങ്ങളിൽ അന്ത്യകർമം ചെയ്യാനെത്തുന്നവർക്കും കർമ റോഡിൽ പ്രവേശിക്കാനും റോഡിൽ നിന്ന് പുഴയിലേക്ക് ഇറങ്ങാനും സൗകര്യങ്ങളില്ലെന്നാണ് പരാതി ഉയരുന്നത്. പുഴയിൽനിന്ന് നാല് മീറ്റർ ഉയരത്തിൽ പാർശ്വഭിത്തി കെട്ടി ഏഴ് മീറ്റർ വീതിയിലാണ് റോഡ് നിർമിച്ചിരിക്കുന്നത്. കർമറോഡിൽ നിന്ന് സമീപ പ്രദേശങ്ങളിൽ പ്രവേശിക്കാനോ പുഴയിലേക്ക് ഇറങ്ങാനോ സൗകര്യം ഏർപ്പെടുത്താൻ ബന്ധപ്പെട്ടവർ തയാറാവണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. സി. ജോസഫ് അധ്യക്ഷത വഹിച്ചു. എം.വി. ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഡ്വ. എൻ.എ. ജോസഫ്, എ. പവിത്ര കുമാർ, കെ. പ്രദീപ്, സന്തോഷ് കടവനാട്, സി. ജാഫർ, കെ. സുരേഷ് ബാബു, കെ.വി. ഹഫ്സത്ത് എന്നിവർ പങ്കെടുത്തു. Tir p5 പൊന്നാനിയിലെ നിർദിഷ്ട പുഴയോര പാതയായ കർമ റോഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.