ബൈക്ക്​ യാത്രികനെ അക്രമിച്ച് പണം കവര്‍ന്ന സംഭവം: പ്രതി പിടിയിൽ

ബൈക്ക് യാത്രികനെ ആക്രമിച്ച് പണം കവര്‍ന്ന കേസിൽ യുവാവ് പിടിയിൽ വണ്ടൂര്‍: ബൈക്ക് യാത്രികനെ ആക്രമിച്ച് പണവും രേഖകളും കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ വണ്ടൂര്‍ പൊലീസ് പിടിയിൽ. ചെറുകോട് ആശാരിപ്പടി തച്ചിങ്ങല്‍തൊടിക സുധീഷിനെയാണ് (26) വണ്ടൂര്‍ എസ്.ഐ പി. ചന്ദ്രന്‍ അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 14ന് കുട്ടിപ്പാറയിലായിരുന്നു സംഭവം. ബൈക്കില്‍ ഫോണ്‍ ചെയ്തിരിക്കുകയായിരുന്ന യുവാവിനെ മറ്റൊരു ബൈക്കിലെത്തിയ സുധീഷും കൂട്ടാളിയും മര്‍ദിച്ചു. അവശനായ ഇയാളെ ബൈക്കില്‍ ചെറുകോടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പണവും മൊബൈല്‍ ഫോണും പഴ്‌സും മോഷ്ടിെച്ചന്നാണ് പരാതി. സുധീഷി​െൻറ കൂട്ടാളിയെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എസ്.ഐ പറഞ്ഞു. എ.എസ്.ഐ ഹംസ, പ്രത്യേക അന്വേഷണ സംഘത്തിലെ അനീഷ് ചാക്കോ, കൃഷ്ണകുമാര്‍, എസ്.സി.പി.ഒമാരായ സമദ്, ഷിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.