മധുമല കുടിവെള്ള പദ്ധതി: ചോര്‍ച്ചക്ക്​ പരിഹാരമില്ല

കാളികാവ്: വാട്ടര്‍ അതോറിറ്റിയുടെ മധുമല കുടിവെള്ള പദ്ധതിയിൽ പൈപ്പ് പൊട്ടി വെള്ളം ചോരുന്നത് വ്യാപകമാവുന്നു. പ്രശ്നം പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ നടപടിയായില്ല. പള്ളിക്കുളം, പുറ്റമണ്ണ പള്ളിശ്ശേരി എന്നിവിടങ്ങളില്‍ മാസങ്ങളായി വെള്ളം പാഴാവുന്നത് തുടരുകയാണ്. അടുത്തിടെ കാളികാവ് അങ്ങാടിക്ക് സമീപം പള്ളിക്കുളത്തിനടുത്ത് പൈപ്പ് പൊട്ടി കുളത്തിലേക്ക് വെള്ളം ഒലിച്ചിറങ്ങിയതോടെ വെള്ളം കലങ്ങി ഉപയോഗശൂന്യമായി. ആഴ്ചയില്‍ രണ്ടു പ്രാവശ്യമെങ്കിലും പൈപ്പ് പൊട്ടുന്നുണ്ട്. നിലവാരം കുറഞ്ഞ സിമൻറ് പൈപ്പുകൾ ഉപയോഗിക്കുന്നതാണ് അടിക്കടി പൊട്ടാന്‍ കാരണം. പടം- പള്ളിക്കുളത്തിന് സമീപം പൈപ്പ് പൊട്ടി കുളത്തിലേക്ക് ഒലിച്ചിറങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.