കുറ്റിപ്പുറത്ത് കാവിൽ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് സമാപനം

സംഗീതക്കച്ചേരി ഹൃദ്യമായി കോട്ടക്കൽ: ഏഴുദിനം കലയുടെ രാപകലുകൾ തീർത്ത കുറ്റിപ്പുറത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് ശനിയാഴ്ച സമാപനം. ക്ഷേത്രം കലാസമിതിയുടെ ഭക്തിഗാനമേളയോട് കൂടി പരിപാടികൾ അവസാനിക്കും. ആറാംദിനമായ വെള്ളിയാഴ്ച ബേബി ശ്രീരാം അവതരിപ്പിച്ച സംഗീത കച്ചേരി ഹൃദ്യമായി. വിജു എസ്. ആനന്ദ് വയലിനും ഹരിനാരായണൻ പാലക്കാട് മൃദംഗത്തിലും പിന്നണി ചേർന്നു. പിന്നണി ഗായകൻ ബിജു നാരായണൻ ഉദ്ഘാടനം ചെയ്തതോടെയാണ് ഒമ്പതാമത് നവരാത്രി സംഗീതോത്സവത്തിന് തുടക്കമായത്. നൃത്താർച്ചന, പുല്ലാങ്കുഴൽ കച്ചേരി, നൃത്ത സന്ധ്യ, ഭക്തിഗാനമേള, ഏക ജുഗൽബന്ദി, കരുണ നൃത്ത സംഗീത നാടകം എന്നിവയും വിവിധ ദിവസങ്ങളെ ധന്യമാക്കി. വിദ്യാരംഭ ചടങ്ങുകൾ രാവിലെ ഒമ്പതിന് ആരംഭിക്കും. മേൽശാന്തി പി.ടി. നാരായണൻ എമ്പ്രാന്തിരിയുടെ നേതൃത്വത്തിൽ എഴുത്തിനിരുത്ത് ചടങ്ങുകൾ നടക്കും. caption കുറ്റിപ്പുറത്ത് കാവിൽ ബേബി ശ്രീരാം അവതരിപ്പിച്ച സംഗീതക്കച്ചേരി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.