ചോലനായ്ക്ക യുവതിയുടെ മൃതദേഹം ഊരിലെത്തിച്ചത്​ ഒമ്പത് കിലോമീറ്റർ ചുമന്ന്

മൃതദേഹം രണ്ടര മണിക്കൂർ ആംബുലൻസിൽ നിലമ്പൂർ: പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ചോലനായ്ക്ക യുവതിയുടെ മൃതദേഹം നാട്ടുകാർ ഒമ്പത് കിലോമീറ്റർ ദൂരം ചുമന്ന് ഊരിലെത്തിച്ചു. കരുളായി ഉൾവനത്തിൽ അച്ചനളയിലെ കുപ്പമല കാളച്ചെക്ക​െൻറ ഭാര്യ ശാരദ എന്ന മാതിയുടെ (23) മൃതദേഹമാണ് നാട്ടുകാർ ഊരിലെത്തിച്ചത്. മൂന്ന് ദിവസംമുമ്പ് ഇവരെ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പനി മൂർച്ഛിച്ചതിനെതുടർന്ന് ബുധനാഴ്ച കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ എത്തിെച്ചങ്കിലും വ്യാഴാഴ്ച രാത്രി 8.30ഓടെ മരിച്ചു. കാട്ടാന മേയുന്ന കാട്ടിലൂടെ രാത്രിയിൽ മൃതദേഹവുമായി ഊരിലെത്താൻ കഴിയാത്തതിനാൽ വെള്ളിയാഴ്ച പുലർച്ചയാണ് മെഡിക്കൽ കോളജിൽനിന്ന് മൃതദേഹവുമായി ആശുപത്രിയിലെ ആംബുലൻസിൽ മടങ്ങിയത്. ഒമ്പതരയോടെ ടി.കെ കോളനിയിൽ എത്തിെച്ചങ്കിലും വനപാത ദുർഘടമായതിനാൽ ആംബുലൻസിന് യാത്ര തുടരാൻ കഴിഞ്ഞില്ല. മൃതദേഹം രണ്ടര മണിക്കൂറോളം അതിൽതന്നെ കിടത്തി. പിന്നീട്, മുൻ പഞ്ചായത്തംഗം വി.കെ. ബാലസുബ്രഹ്മണ്യ​െൻറ നേതൃത്വത്തിൽ നാട്ടുകാരും വനപാലകരും പാട്ടക്കരിമ്പ് കോളനിയിലെ യുവാക്കളും ചേർന്ന് മുളയും ചാക്കുംകൊണ്ട് മഞ്ചലുണ്ടാക്കി ഉച്ചക്ക് 12ഒാടെ ചുമന്ന് അച്ചനളയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വൈകുന്നേരമാണ് മൃതദേഹം ഊരിലെത്തിക്കാനായത്. രാത്രിയോടെ സംസ്കരിച്ചു. വെളിയംതോട് ഐ.ജി.എം.എം.ആർ സ്കൂളിലെ വിദ‍്യാർഥികളായ സുസ്മിത, സുധീഷ് എന്നിവർ മക്കളാണ്. nbr photo 2 മാതിയുടെ മൃതദേഹം ചുമന്ന് വനപാതയിലൂടെ പോകുന്ന നാട്ടുകാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.