പെരിന്തൽമണ്ണ: കുരുക്ക് പരിഹരിക്കാനും ബസ്സ്റ്റാൻഡുകൾ സജീവമാക്കാനുമായി പെരിന്തൽമണ്ണയിൽ രണ്ടാംഘട്ട ഗതാഗത പരിഷ്കാരം ഞായറാഴ്ച മുതൽ നടപ്പാക്കും. മൗലാന ആശുപത്രിപടി, അൽശിഫ-ചീരട്ടമണ്ണ റോഡ് ജങ്ഷൻ, മാനത്തുമംഗലം ബൈപാസ് തുടക്കം എന്നിവയിലെ ബസ്സ്റ്റോപ്പുകൾ നിർത്തലാക്കും. ചെർപ്പുളശ്ശേരി-പട്ടാമ്പി റോഡിൽ നിന്നുള്ള ബസുകൾ കോഴിക്കോട് റോഡിൽ പ്രവേശിച്ച് തറയിൽ സ്റ്റാൻഡിൽ പാർക്ക് ചെയ്ത് യാത്രക്കാരെ കയറ്റിയിറക്കി, പൊലീസ് എയ്ഡ് പോസ്റ്റിൽ റിപ്പോർട്ട് ചെയ്ത് തിരിച്ച് കോഴിക്കോട് റോഡിലൂടെത്തന്നെ ടൗണിലെത്തി പട്ടാമ്പി, ചെർപ്പുളശ്ശേരി ഭാഗത്തേക്ക് പോകണം. മണ്ണാർക്കാട് റോഡിൽ നിന്നുള്ള ബസുകൾ മനഴി ബസ്സ്റ്റാൻഡിൽ പ്രവേശിച്ച് എയ്ഡ് പോസ്റ്റിൽ റിപ്പോർട്ട് ചെയ്ത് ടൗണിലൂടെ തറയിൽ സ്റ്റാൻഡിലെത്തണം. അവിടെ പാർക്ക് ചെയ്യേണ്ടതും യാത്രക്കാരെ കയറ്റിയിറക്കി എയ്ഡ് പോസ്റ്റിൽ റിപ്പോർട്ട് ചെയ്ത് തിരിച്ച് കോഴിക്കോട് റോഡ് വഴി ടൗണിൽ പ്രവേശിച്ച് മണ്ണാർക്കാട് ഭാഗത്തേക്ക് പോകണം. ഇതോടെ ഇടുങ്ങിയ റോഡുള്ള ഊട്ടി റോഡിലെ നിലവിലെ ബസ് റൂട്ട് 70 ശതമാനം കുറയും. തറയിൽ സ്റ്റാൻഡിൽ കയറിപ്പോകുന്ന രീതി മാറി ബസ് പാർക്ക് ചെയ്യുന്ന രീതി നിലവിൽ വരും. സ്റ്റോപ്പുകളുടെ ഒഴിവാക്കലും ക്രമീകരണങ്ങളും കൃത്യമായി നടപ്പാക്കാൻ 15 ഹോം ഗാർഡുകളെ നഗരസഭ ചെലവിൽ നിയമിക്കും. രണ്ടാഴ്ചക്ക് ശേഷം ഒക്ടോബർ 16ന് ട്രാഫിക് ക്രമീകരണ സമിതി യോഗം ചേർന്ന് പുതിയ പരിഷ്കാരത്തിെൻറ പോരായ്മകൾ അവലോകനം നടത്തും. പിന്നീട് ആവശ്യമായ മാറ്റങ്ങൾ വരുത്തും. തുടർന്ന് മൂന്നാംഘട്ട പരിഷ്കരണം ഏർപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.