ഫോറസ്​റ്റ്​ പാസ്​ കൈമാറി; നിലമ്പൂർ-^ബംഗളൂരു സൂപർ ഡീലക്സ്​ നിർത്താൻ നീക്കം

ഫോറസ്റ്റ് പാസ് കൈമാറി; നിലമ്പൂർ--ബംഗളൂരു സൂപർ ഡീലക്സ് നിർത്താൻ നീക്കം നിലമ്പൂർ: നിലമ്പൂർ ഡിപ്പോയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള ഏക സൂപർ ഡീലക്സ് ബസി‍​െൻറ കർണാടക ഫോറസ്റ്റ് പാസ്, പാല ഡിപ്പോക്ക് കൈമാറി. പ്രതിഷേധം വകവെക്കാതെയാണ് കെ.എസ്.ആർ.ടി.സി എക്സിക‍്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ്. ഒക്ടോബർ ഒന്ന് മുതൽ പാല--ബംഗളൂരു ബസിനാണ് പകരം പാസ് അനുവദിച്ചത്. ഇതോടെ നിലമ്പൂർ--ബംഗളൂരു സൂപർ ഡീലക്സ് ബസ് രാത്രി ബന്ദിപ്പൂർ വനമേഖല കടക്കാനാവാതെ കർണാടക വനാതിർത്തിയിൽ കിടക്കേണ്ടിവരും. നിലമ്പൂർ ഡിപ്പോയിലെ കൂടുതൽ വരുമാനമുള്ള സർവിസാണിത്. 26,000 മുതൽ 35,000 രൂപ വരെയാണ് പ്രതിദിന വരുമാനം. രാത്രിയിൽ ബന്ദിപ്പൂർ നാഷണൽ ടൈഗർപാർക്ക് കടന്നുവരാൻ കേരളത്തി‍​െൻറ രണ്ട് ബസുകൾക്കാണ് കർണാടക സർക്കാർ അനുമതി നൽകിയിരുന്നത്. രാവിലെ 11ന് നിലമ്പൂരിൽ നിന്ന് നാടുകാണി ചുരം വഴി- ഗുഡല്ലൂർ, -ഗുണ്ടൽപേട്ട വഴി പുറപ്പെടുന്ന സൂപർ ഡീലക്സ് ബസിനും രാത്രി 11ന് ബംഗളൂരൂവിൽ നിന്ന് തൃശൂരിലേക്കുള്ള ഡീലക്സ് ബസിനുമായിരുന്നു നേരത്തെ ഫോറസ്റ്റ് പാസുണ്ടായിരുന്നത്. ഇതിൽ നിലമ്പൂർ ഡിപ്പോയുടെ പാസാണ് പാല ഡിപ്പോക്ക് കൈമാറിയത്. രാത്രി പത്തോടെ ബംഗളൂരുവിൽ നിന്ന് തിരിക്കുന്ന നിലമ്പൂർ--ബംഗളൂരു സൂപർ ഡീലക്സ് രാവിലെ അേഞ്ചാടെയാണ് നിലമ്പൂരിലെത്തുന്നത്. പുതിയ സമയപ്രകാരം ഒക്ടോബർ ഒന്ന് മുതൽ രാത്രി 11.45ഓടെയാണ് ബംഗളൂരുവിൽ നിന്ന് തിരിക്കുക. ബന്ദിപ്പൂർ വനാതിർത്തിയിൽ മണിക്കൂറുകൾ കിടക്കേണ്ടിവരുന്നതിനാൽ രാവിലെ ഒമ്പതോടെയാവും ഇനി നിലമ്പൂരിലെത്താനാവുക. വരുമാനത്തെ ബാധിക്കുന്നതിലൂടെ സർവിസ് പിന്നീട് നിർത്തലാക്കേണ്ടി വരും. തൃശൂർ സോണലി‍​െൻറ ആസൂത്രിത ശ്രമമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. വ‍്യാപക പ്രതിഷേധം; ഇൻസ്പെക്ടറെ ഡി.വൈ.എഫ്.ഐ പൂട്ടിയിട്ടു നിലമ്പൂർ: നിലമ്പൂർ--ബംഗളൂരു സൂപർ ഡീലക്സ് ബസി‍​െൻറ ഫോറസ്റ്റ് പാസ് പാല ഡിപ്പോക്ക് കൈമാറിയതിൽ വ‍്യാപക പ്രതിഷേധം. പാസ് കൈമാറ്റം പുനഃപരിശോധിക്കണമെന്നാവശ‍്യപ്പെട്ട് നിലമ്പൂർ ഡിപ്പോ കൺേട്രാൾ ഇൻസ്പെക്ടറെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഓഫിസിൽ പൂട്ടിയിട്ടു. ഡിപ്പോയെ തകർക്കാനുള്ള ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്നും ഇത് അനുവദിക്കാനാവില്ലെന്നും സമരക്കാർ പറഞ്ഞു. അഡീഷനൽ ട്രാൻസ്ഫോർട്ട് ഓഫിസർ സ്ഥലത്തില്ലാത്തതിനാലാണ് കൺട്രോൾ ഇൻസ്പെക്ടർ ഓഫിസ് ഉപരോധിച്ചത്. ഡി.വൈ.എഫ്.ഐ നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. ഷഹിൽ അകമ്പാടം, ഷാജി ചക്കാലക്കുത്ത്, പി. നൗഫിഖ്, ഷുഹൈൽ ബൈപാസ്, ബൈജു ആലങ്ങാടൻ, മുരളി അരുവാകോട്, രാഗേഷ് കുന്നത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം. ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷ‍ൻ (ടി.ടി.എഫ്) നേതൃത്വത്തിൽ ജീവനക്കാരും സമരം നടത്തി. പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി ടി.കെ. സുരേന്ദ്രൻ, യൂനിറ്റ് സെക്രട്ടറി ഇ.ടി. ഗംഗാധരൻ, കെ.പി. സുകുമാരൻ, പി.കെ. ഫിറോസ് ബാബു എന്നിവർ നേതൃത്വം നൽകി. ഡി.വൈ.എഫ്.ഐ പ്രവർത്തകർ കെ.എസ്.ആർ.ടി.സി നിലമ്പൂർ ഡിപ്പോ കൺട്രോൾ ഇൻസ്പെക്ടറെ ഉപരോധിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.