കർഷകർക്ക് ആശ്വാസം; വിത്തിന്​ കിലോക്ക്​ 1.70 രൂപ വർധിപ്പിക്കും

കുഴൽമന്ദം: വില വർധിപ്പിച്ചിെല്ലങ്കിൽ വിത്ത് നൽകിെല്ലന്ന കർഷകപ്രതിഷേധത്തെ തുടർന്ന് കിലോക്ക് 1.70 രൂപ വർധിപ്പിക്കാൻ സംസ്ഥാന വിത്ത് വികസന അതോറിറ്റി യോഗത്തിൽ തീരുമാനം. സംസ്ഥാന വിത്തുവികസന അതോറിറ്റിക്ക് നൽകുന്ന വിത്തി​െൻറ വില വർധിപ്പിക്കണമെന്നായിരുന്നു ആവശ്യം. ജില്ലാടിസ്ഥാനത്തിലുള്ള രജിസ്ട്രേഡ് ഏകോപനസമിതി മുഖേനയാണ് സർക്കാറിന് വിത്ത് നൽകുന്നത്. വില വർധിപ്പിക്കാതെ വിത്ത് നൽകില്ലെന്ന് സമിതി തീരുമാനിച്ചിരുന്നു. തുടർന്ന് കടുത്ത വിത്തുക്ഷാമമാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. രണ്ടാം വിളക്ക് 6000 ടൺ വിത്താണ് ആവശ്യം. വികസന അതോറിറ്റിയുടെ കൈവശമുള്ളത് 250 ടൺ മാത്രമാണ്. കർഷകർക്ക് ആവശ്യമുള്ള വിത്തി​െൻറ 90 ശതമാനവും വിതരണം ചെയ്യുന്നത് വികസന അതോറിറ്റിയാണ്. 85 ശതമാനം ഉൽപാദനവും പാലക്കാട്ടുനിന്നാണ്. 27 മുതൽ 30 രൂപയാണ് കിലോക്ക് കർഷകർക്ക് ലഭിക്കുന്നത്. അതോറിറ്റി കർഷകരുടെ വീട്ടിൽ വന്ന് വിത്ത് സംഭരിക്കുകയാെണങ്കിൽ 27 രൂപയും സീഡ് അതോറിറ്റിയുടെ കേന്ദ്രത്തിൽ എത്തിക്കുകയാെണങ്കിൽ 30 രൂപയുമാണ് കർഷകർക്ക് ലഭിക്കുന്നത്. ഇതിൽ വർധന വേണമെന്നാണ് ആവശ്യം. കിലോ വിത്തിന് 37 രൂപയാക്കി ഉയർത്തിയാലേ വിത്ത് സർക്കാറിന് നൽകൂവെന്നതായിരുന്നു സമിതി ഭാരവാഹികളുടെ തീരുമാനം. കഴിഞ്ഞ രണ്ടാം വിളക്ക് കൊടുത്ത വിത്തിനുൾപ്പെടെ മുൻകാല പ്രാബല്യത്തോടെ വില വർധിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു. അഞ്ചുവർഷം മുമ്പാണ് വിത്തിന് വില വർധിപ്പിച്ചതെന്ന് സമിതി അംഗങ്ങൾ പറഞ്ഞു. സപ്ലൈകോ സംഭരിക്കുന്ന നെല്ലിൽ ഈർപ്പത്തി​െൻറ അംശം 17 ശതമാനമാെണങ്കിൽ വിത്തിനായി സംഭരിക്കുന്ന നെല്ലിൽ 13 ശതമാനത്തിൽ താഴെയായിരിക്കണം. കലർപ്പ്, നെൽമണിയുടെ ഗുണമേന്മ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ചാണ് വിത്ത് സംഭരിക്കുന്നത്. വിത്ത് ഉൽപാദിപ്പിക്കാനാവശ്യമായ മാതൃവിത്തിനും കടുത്ത ക്ഷാമമുണ്ട്. മാതൃവിത്തായി ഉമ മാത്രമാണുള്ളത്. ജ്യോതി, കാഞ്ചന, േശ്രയസ് തുടങ്ങിയ മാതൃവിത്തുകൾ ലഭിക്കുന്നിെല്ലന്ന് കർഷകർ പറയുന്നു. ഒരു കിലോ വിത്ത് 40 രൂപ നിരക്കിലാണ് കൃഷിഭവനിലൂടെ കർഷകർക്ക് നൽകുന്നത്. ക്ഷാമം അനുഭവപ്പെട്ടതിനെ തുടർന്ന് കർണാടകയിൽനിന്ന് വിത്ത് ഇറക്കിെയങ്കിലും പ്രതിസന്ധി അവസാനിച്ചിട്ടില്ല. വിലവർധിപ്പിച്ച വിവരം രേഖാമൂലം അറിയിച്ചിട്ടില്ലെന്നും അറ‍ിയിപ്പ് ലഭിച്ചതിനുശേഷം തുടർനടപടി സ്വീകരിക്കുമെന്നും ജില്ലയിലെ വിത്തുസമിതി ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.