വളാഞ്ചേരി: മാതൃകയായി. പൈങ്കണ്ണൂർ പുത്തൻപറമ്പിൽ അജിത് കുമാറിെൻറയും ഷീനയുടെയും മകളായ ആഷിമയാണ് (എട്ട്) കുളിക്കുന്നതിനിടയിൽ തോട്ടിൽനിന്ന് തനിക്ക് ലഭിച്ച അഞ്ചര പവൻ സ്വർണമാല ഉടമസ്ഥന് തിരിച്ചു നൽകിയത്. വെങ്ങാടുള്ള അമ്മയുടെ വീട്ടിനടുത്ത തോട്ടിൽ കുളിക്കുന്നതിനിടെയാണ് ആഷിമക്ക് സ്വർണാഭരണം ലഭിച്ചത്. അബദ്ധത്തിൽ വെള്ളത്തിൽ വീണ സോപ്പ് തിരയുന്നതിനിടെയാണ് കല്ലിനിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ മാല കണ്ടത്. തുടർന്ന് മാല വലിച്ചെടുത്ത് അമ്മയെ ഏൽപ്പിച്ചു. ഒരാഴ്ച മുമ്പാണ് സംഭവം. മാല ലഭിച്ച വിവരം കാണിച്ച് തൊട്ടടുത്ത അങ്ങാടിയിലെ വിവിധ കടകളിൽ വീട്ടുകാർ നോട്ടീസ് പതിക്കുകയും ചെയ്തു. തുടർന്ന് പത്ത് വർഷം മുമ്പ് ആഭരണം നഷ്ടപ്പെട്ട വീട്ടുകാർ ഇവരെ സമീപിക്കുകയായിരുന്നു. തെളിവു സഹിതം വന്നതോടെ മൂർക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രാജഗോപാലിെൻറ സാന്നിധ്യത്തിൽ ഉടമസ്ഥന് മാല വീട്ടുകാർ തിരിച്ചു നൽകുകയും ചെയ്തു. മഹറായി ലഭിച്ച മാലയാണ് അന്ന് നഷ്ടപ്പെട്ടത്. വീണുകിട്ടിയ സ്വർണാഭരണം ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏൽപ്പിക്കാൻ സന്മനസ്സ് കാണിച്ച ആഷിമയെ മൂർക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിൽ നാട്ടുകാർ അനുമോദിച്ചു. നാട്ടുകാർക്കും വീട്ടുകാർക്കും മാതൃകയായ പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥികൂടിയായ ആഷിമയെ അധ്യാപകരും വിദ്യാർഥികളും അനുമോദിച്ചു. ഉപഹാരം വളാഞ്ചേരി നഗരസഭ കൗൺസിലർ യു. മുജീബ് റഹ്മാൻ വിതരണം ചെയ്തു. പ്രധാനാധ്യാപകൻ ടി.പി. അയ്യൂബ് സംസാരിച്ചു. Tir w4 : വീണുകിട്ടിയ സ്വർണാഭരണം ഉടമസ്ഥന് തിരികെ നൽകി മാതൃകയായ പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ആഷിമക്ക് വളാഞ്ചേരി നഗരസഭ കൗൺസിലർ യു. മുജീബ് റഹ്മാൻ ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.