ബനാറസ്: ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചു വാരാണസി: ബനാറസ് ഹിന്ദു സർവകലാശാലയിൽ നടന്ന അക്രമസംഭവങ്ങെളക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. സർവകലാശാല മുൻ ഭരണാധികാരി അടക്കം ഭരണസമിതിയിലെ 20 അംഗങ്ങൾക്ക് നോട്ടീസ് അയച്ചു. ബി.എച്ച്.യു കാമ്പസിൽ നടന്ന പൊലീസ് ലാത്തിച്ചാർജിൽ നിരവധി വിദ്യാർഥികൾക്കും രണ്ടു മാധ്യമപ്രവർത്തകർക്കും പരിക്കേറ്റിരുന്നു. കാമ്പസിനുള്ളില്‍ പെണ്‍കുട്ടിക്കുനേരെ പുറത്തുനിന്നെത്തിയ മൂന്നു പേര്‍ ലൈംഗികാതിക്രമത്തിന് മുതിർന്നതാണ് സംഘർഷത്തിെൻറ തുടക്കം. വൈസ് ചാൻസലർക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. തുടർന്ന് വി.സിയെ വസതിയിൽ ഉപരോധിക്കാനെത്തിയ പെൺകുട്ടികളെ പൊലീസ് തല്ലുകയായിരുന്നു. തല്ലുന്നതിെൻറ സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങൾ തങ്ങൾ പരിശോധിച്ചതായി ക്രൈംബ്രാഞ്ച് എസ്.പി ജ്ഞാനേന്ദ്ര പ്രസാദ് അറിയിച്ചു. സംഭവസ്ഥലത്ത് ആ സമയത്ത് ആക്ടിവ് ആയിരുന്ന മൊബൈൽ നമ്പറുകൾ സൈബർ ടീം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.