mpg

അനുവദിച്ചത് 24 സൂപർ സ്പെഷാലിറ്റി തസ്തിക; ഒന്നുപോലുമില്ലാതെ മലപ്പുറം മഞ്ചേരി: ആരോഗ്യ സർവിസിൽ സൂപർ സ്പെഷാലിറ്റി കേഡർ സംവിധാനത്തിൽ തസ്തിക സൃഷ്ടിച്ചപ്പോൾ ജില്ല അവഗണിക്കപ്പെട്ടു. 24 തസ്തികകളാണ് പുതുതായി വന്നത്. ഇതിൽ എട്ട് തസ്തികയും പാലക്കാട് ജില്ല ആശുപത്രിയിലും ഏഴ് തസ്തിക തിരുവനന്തപുരത്തും ആറെണ്ണം എറണാകുളത്തുമാണ്. കൊല്ലം, തലശ്ശേരി, പത്തനംതിട്ട ജില്ലകളിൽ ഒാരോ തസ്തിക അനുവദിച്ചു. മലപ്പുറത്ത് താലൂക്കാശുപത്രികളിലും ഡയാലിസിസ് കേന്ദ്രങ്ങൾ തുടങ്ങിയെങ്കിലും പേരിനുപോലും നെഫ്രോളജി വിഭാഗം ഡോക്ടറില്ല. മെഡിക്കൽ കോളജുണ്ടെങ്കിലും ഇവിടെ സൂപർ സ്പെഷാലിറ്റി ഡിപാർട്ടുമ​െൻറ് പോലുമില്ല. എന്നിട്ടും പരിമിതികൾ മറികടന്ന് കാർഡിയോളജി ഡോക്ടറുടെ സേവനം നൽകുന്നു. സൂപർ സ്പെഷാലിറ്റിയിൽ പുതുതായി സൃഷ്ടിച്ചത് നെഫ്രോളജിയിൽ പത്തും കാർഡിയോളജിയിൽ എട്ടും യൂറോളജിയിൽ മൂന്നും തസ്തികയാണ്. 41 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്ത് സ്പെഷാലിറ്റി ആശുപത്രിയുമായിട്ടില്ല. തിരുവനന്തപുരത്ത് അഞ്ച്, കോഴിക്കോട് നാല്, ആലപ്പുഴ, തൃശൂർ രണ്ടുവീതം, കോട്ടയം, പാലക്കാട് ഒന്നുവീതം എന്നിങ്ങനെയാണ് 17 സ്പെഷാലിറ്റി ആശുപത്രികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.