നെല്ലായയിലെ വിവാദ ഫോൺ സംഭാഷണം; അച്ചടക്ക നടപടിക്ക് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗീകാരം

ചെർപ്പുളശ്ശേരി: കരാറുകാരനോട് പണം ആവശ്യപ്പെട്ട ഫോൺ സംഭാഷണത്തി​െൻറ പേരിൽ നെല്ലായ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജനാർദനനെ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റാനും ഏരിയ കമ്മിറ്റിയിൽനിന്ന് തരംതാഴ്ത്താനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ജനാർദനനെതിരെ അച്ചടക്ക നടപടിയെടുത്ത സി.പി.എം ഏരിയ കമ്മിറ്റി തീരുമാനം ജില്ല കമ്മിറ്റി അംഗീകരിച്ചിരുന്നു. ഇത് സംസ്ഥാന കമ്മിറ്റിയും അംഗീകരിക്കുകയായിരുന്നു. പ്രസിഡൻറ് സ്ഥാനത്തുനിന്ന് ജനാർദനന് രാജിവെക്കേണ്ടി വരും. നിലവിൽ ആഗസ്റ്റ് മുതൽ മൂന്നുമാസം അവധിയിലാണ് ജനാർദനൻ. ജനാർദനനൊപ്പം ഫോൺ സംഭാഷണത്തിൽ പങ്കാളിയായ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ കെ.ടി. ജലീലിനെതിരെയും നടപടി ഉണ്ടായേക്കും. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം എം.ബി. രാജേഷാണ് ഏരിയ കമ്മിറ്റിയിൽ വിശദീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.