വല്ലപ്പുഴ തെങ്ങുംവളപ്പിൽ മാലിന്യം തള്ളൽ പതിവാകുന്നു

ചെർപ്പുളശ്ശേരി: വല്ലപ്പുഴ തെങ്ങും വളപ്പിൽ കോഴി--പച്ചക്കറി മാലിന്യം തള്ളുന്നത് ഇടവേളക്ക് ശേഷം പതിവാകുന്നു. മുമ്പ് മാലിന്യം തള്ളുന്നത് നാട്ടുകാർ പിടികൂടിയതിന് ശേഷം ഉണ്ടായിരുന്നില്ല. പൊലീസ് മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിരുന്നു. വീടുകൾ കുറവായതിനാലും മലയടിവാരമായതിനാലും പകൽ പോലും ഇവിടെ മാലിന്യം തള്ളാൻ ആളുകൾക്ക് ഭയമില്ല. കഴിഞ്ഞ ദിവസം പെട്ടി ഓട്ടോറിക്ഷ മാലിന്യമാണ് തള്ളിയത്. ദുർഗന്ധവും തെരുവുപട്ടികളുടെ കടിപിടിയും യാത്രക്കാർക്കും വിദ്യാർഥികൾക്കും ശല്യമായിരിക്കുക‍യാണ്. അടിയന്തരമായി അധികൃതർ ഇടപ്പെട്ട് മാലിന്യം തള്ളുന്നവരെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തൊഴിൽ നൈപുണി പരിശീലനം ചെർപ്പുളശ്ശേരി: നഗരസഭയും നഗര ഉപജീവന മിഷനും ചേർന്ന് യുവതി - യുവാക്കൾക്കായി സൗജന്യ നൈപുണി പരിശീലനവും രജിസ്ട്രേഷനും നടത്തി. സെമിനാർ ചെയർപേഴ്സൻ ശ്രീലജ വാഴക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. സ്റ്റാൻറിങ് കമ്മിറ്റി അധ്യക്ഷന്മാരായ സി.എ. ബക്കർ, രാംകുമാർ, സഫിയ പാലഞ്ചേരി, സഫ്ന പാറക്കൽ, രതീദേവി, കൗൺസിലർമാരായ പി.പി. വിനോദ് കുമാർ, പി. ജയൻ, സെക്രട്ടറി സനിൽ, എം.പി. സുജിത്, രാജേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.