കാട്ടാനക്കൂട്ടം കുടിൽ തകർത്തു

പുതുശ്ശേരി: പുതുശ്ശേരിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം കുടിൽ നശിപ്പിച്ചു. പയറ്റുകാട് ഗീവർഗീസി‍​െൻറ കൃഷിസ്ഥലത്ത് താമസത്തിനായി നിർമിച്ച കുടിലാണ് കാട്ടാനക്കൂട്ടം ബുധനാഴ്ച രാത്രി നശിപ്പിച്ചത്. ഗീവർഗീസും ഭാര്യ ഓമനയും മാത്രമാണ് ഇവിടെ താമസിക്കുന്നത്. കൊല്ലത്തു നിന്ന് കഞ്ചിക്കോട്ടേക്ക് കൃഷി ചെയ്യാൻ എത്തിയവരാണ് ഇരുവരും. എട്ട് ഏക്കറോളം സ്ഥലത്ത് പയർ, നിലക്കടല, കുമ്പളം, വാഴ, നെല്ല് തുടങ്ങിയവയാണ് ഇവർ കൃഷി ചെയ്യുന്നത്. കാട്ടാനശല്യം ഈ പ്രദേശത്ത് സ്ഥിരമാണ്. ഇതുവരെയും കാര്യമായ നാശനഷ്ടം ആന ഉണ്ടാക്കിയിട്ടില്ല. കഴിഞ്ഞ വർഷം ഗീവർഗീസി‍​െൻറ വീടി‍​െൻറ സമീപം രായപ്പൻ എന്നയാളെ കാട്ടാന കൊന്നിരുന്നു. നാട്ടിലിറങ്ങി എല്ലാവരേയും ഭീതിയിലാഴ്ത്തിയ മൂന്നംഗ കാട്ടാനക്കൂട്ടം വ്യാഴാഴ്ച ഉച്ചയോടെ കാട്ടിലേക്ക് തിരിച്ച് കയറിയിട്ടുണ്ട്. കാടിനോട് ചേർന്നുള്ള പ്രദേശമായതുകൊണ്ട് എപ്പോൾ വേണമെങ്കിലും ആന തിരിച്ചിറങ്ങിയേക്കാമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. ആനയെ കാട് കയറ്റാനായി വയനാട്ടിൽ നിന്ന് എത്തിയ വിദഗ്ധ സംഘം ഇപ്പോഴും പ്രദേശത്തുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.