മണ്ണി‍െൻറ മനമറിഞ്ഞ് നട്ടു; മനം നിറയെ തിരികെ നൽകി

നിലമ്പൂർ: വിയർപ്പ് കണങ്ങളിറങ്ങിയ മണ്ണിൽ നൂറുമേനി വിളകൾ കൊയ്തു നിലമ്പൂർ വല്ലപ്പുഴ ബഡ്സ് സ്കൂളിലെ കൃഷി. സ്കൂൾ അങ്കണത്തിലാണ് ഇവർ കൃഷിയൊരുക്കിയത്. ദീർഘകാല വിളയായ തെങ്ങ്, മാവ്, നെല്ലി ഉൾെപ്പടെ ഇവിടെയുണ്ട്. പ്രകൃതിയിലെ ജീവജാലങ്ങൾക്കും പ്രയോജനകരമായ ഫലവൃക്ഷങ്ങൾ വളർത്തുകയെന്നതാണ് ഈ മൂക വിദ‍്യാർഥികളുടെ ലക്ഷ‍്യം. ഇടവിളയായി കപ്പ, വെണ്ട, പയർ, ബീൻസ്, കുമ്പളം, പപ്പായ എന്നിവയുമുണ്ട്. വെണ്ടയുടെയും പയറി‍​െൻറയും ആദ‍്യവിളവെടുപ്പാണ് വ‍്യാഴാഴ്ച നടന്നത്. പറഞ്ഞാൽ തീരാത്ത സന്തോഷം വാക്കുകൾക്കതീതമായി ആംഗ്യ ഭാഷയിൽ ഇവർ പങ്കുവെക്കുന്നുണ്ടായിരുന്നു. നഗരസഭ വൈസ് ചെയർമാൻ പി.വി. ഹംസ ആദ‍്യവിളവെടുത്തപ്പോൾ കൈകളുയർത്തി വിജയാട്ടയാളം ഉയർത്തി കാണിച്ചാണ് അവർ ആഹ്ലാദം പങ്കുവെച്ചത്. വാർഡ് കൗൺസിലർ പി.ടി. കുഞ്ഞുമുഹമ്മദ്, പി.ടി.എ പ്രസിഡൻറ് പി. നാസർ, അധ‍്യാപകരും പങ്കാളികളായി. പടം: 4 -വല്ലപ്പുഴ ബഡ്സ് സ്കൂൾ ഫോർ ദ ഹിയറിങ് ഇംപയേർഡിലെ ജൈവ പച്ചക്കറിത്തോട്ടിലെ ആദ‍്യവിളവെടുപ്പ് നിലമ്പൂർ മുനിസിപ്പൽ വൈസ് ചെയർമാൻ പി.വി. ഹംസ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.