ഭഗവതിക്ക് മുന്നിൽ ചിലങ്കയണിഞ്ഞ്​ താരാകല്യാണും മകളും

നൃത്തോത്സവത്തിന് ഇന്ന് സമാപനം കോട്ടക്കൽ: ഭഗവതിക്ക് മുന്നിൽ ചിലങ്കയണിഞ്ഞ അമ്മയുടേയും, മകളുടേയും ചുവടുകൾ ആസ്വാദകർ ഇരുകൈയും നീട്ടി സീകരിച്ചു. കാടാമ്പുഴയിൽ നവരാത്രി സംഗീതോത്സവ ഭാഗമായി പ്രശസ്ത നർത്തകി താരാകല്യാണും, മകൾ സൗഭാഗ്യ വെങ്കടേഷും അവതരിപ്പിച്ച നൃത്താഞ്ജലിയാണ് ഏറെ ഹൃദ്യമായത്. കലാമണ്ഡലം അരുണ. ആർ. മാരാരും സംഘവും അവതരിപ്പിച്ച നൃത്തനൃത്യങ്ങളും അരങ്ങേറി. വൈകുന്നേരം പുസ്തകപൂജ നടന്നു. നൃത്തസംഗീതോത്സവത്തിന് വെള്ളിയാഴ്ച സമാപനമാകും. പടം / കാടാമ്പുഴയിൽ നവരാത്രി സംഗീതോത്സവഭാഗമായി താരാ കല്യാണും, മകൾ സൗഭാഗ്യ വെങ്കടേഷും അവതരിപ്പിച്ച നൃത്താഞ്ജലി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.