ജല അതോറിറ്റി ഒാഫിസുകളിൽ വിജിലൻസ്​ പരിശോധന; ക്രമക്കേട്​ കണ്ടെത്തി

മലപ്പുറം: ജല അതോറിറ്റിയുടെ ജില്ലയിലെ മലപ്പുറം, പെരിന്തൽമണ്ണ, മേഞ്ചരി എക്സിക്യൂട്ടിവ് എൻജിനീയർ ഒാഫിസുകളിൽ വിജിലൻസി​െൻറ മിന്നൽ പരിശോധന. ഫയൽ സൂക്ഷിക്കുന്നതിലടക്കം വീഴ്ചകൾ കണ്ടെത്തി. വിജിലൻസ് ഡയറക്ടറുടെ നിർദേശപ്രകാരം സംസ്ഥാന വ്യാപക റെയ്ഡി​െൻറ ഭാഗമായാണ് ജില്ലയിലും മിന്നൽ പരിശോധന നടന്നത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞ് ബുധനാഴ്ച രാവിലെ 11ന് ഒരേ സമയമായിരുന്നു മൂന്ന് ഒാഫിസുകളും വിജിലൻസ് പരിശോധിച്ചത്. അപേക്ഷകൾ തീർപ്പാക്കാതെ െവച്ചുതാമസിപ്പിക്കുന്നതായി കണ്ടെത്തി. ചില ഫയലുകൾ ഒാഫിസിൽ ലഭ്യമായിരുന്നില്ല. െലഡ്ജർ, രജിസ്റ്റർ എന്നിവ സൂക്ഷിക്കുന്നതിലും വീഴ്ചയുണ്ട്. കാഷ് ഡിക്ലറേഷൻ രജിസ്റ്റർ യഥാവിധി പരിപാലിക്കുന്നില്ലെന്ന് കണ്ടെത്തി. അറ്റൻഡൻസ് രജിസ്റ്ററിൽ ചിലർ ഒപ്പിട്ടില്ലെന്നും വ്യക്തമായി. ഒാൺലൈനായി നടപടികൾ നടക്കുന്നതിനാലാണ് ഒാഫിസ് ഫയലുകൾ സൂക്ഷിക്കാത്തതെന്ന ജല അേതാറിറ്റി വാദം വിജിലൻസ് തള്ളി. വിവരാവകാശ രേഖയുടെ പകർപ്പ് ഉൾപ്പെടെ ഒാഫിസ് നടപടിക്രമവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സൂക്ഷിക്കണമെന്ന് വിജിലൻസ് നിർദേശിച്ചു. ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് മേലധികാരികൾക്ക് റിപ്പോർട്ട് നൽകി. മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി സി. സുന്ദരൻ, സി.െഎമാരായ കെ.പി. സുരേഷ്ബാബു, എം.സി. കുഞ്ഞിമോയിൻകുട്ടി, എ. സുനിൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.