കലക്​ടറേറ്റ്​ മാർച്ച് നടത്തി

പാലക്കാട്: നോട്ട് നിരോധനം മൂലം ഉണ്ടായിട്ടുള്ള പ്രതിസന്ധികളും ജി.എസ്.ടി നടപ്പാക്കിയതുകൊണ്ട് ഉണ്ടായിട്ടുള്ള പ്രതിസന്ധികളും പരിഹരിക്കുക, കെട്ടിട നിർമാണം, -റോഡ് തുടങ്ങിയ പശ്ചാത്തല വികസന പദ്ധതികൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കുക, സിമൻറ്, കമ്പി തുടങ്ങിയ നിർമാണ സാമഗ്രികളുടെ വില നിയന്ത്രിക്കാനും ആവശ്യത്തിനുള്ള മരം ലഭ്യമാക്കാനും വില നിയന്ത്രിക്കാനുമുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കലക്റേറ്റ് മാർച്ച് നടത്തി. സി.ഐ.ടി.യു ജില്ല പ്രസിഡൻറ് പി.കെ. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയൻ ജില്ല പ്രസിഡൻറ് ടി.കെ. അച്യുതൻ അധ്യക്ഷത വഹിച്ചു. പി. ലീലാധരൻ, കെ. പഴനി, കെ.എസ്. രാമകൃഷണൻ, എം. രാമചന്ദ്രൻ, എം. ഹരിദാസ്, കെ. സുകുമാരൻ എന്നിവർ നേതൃത്വം നൽകി. ജില്ലയുടെ വികസനത്തിന് കോച്ച് ഫാക്ടറി അനിവാര്യം -എം.ബി. രാജേഷ് പാലക്കാട്: കഴിഞ്ഞ 30 വര്‍ഷമായി ജില്ലയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് മാറിമാറിവന്ന കേന്ദ്രസര്‍ക്കാരുകള്‍ ലംഘിക്കുന്നതെന്നും ജില്ലയുടെ വികസനത്തിന് അനിവാര്യമായ കോച്ച് ഫാക്ടറി നിലനിര്‍ത്തണമെന്നും എം.ബി. രാജേഷ് എംപി ആവശ്യപ്പെട്ടു. കഞ്ചിക്കോട് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കോച്ച് ഫാക്ടറി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തിയ ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിച്ച് സേലം ഡിവിഷന്‍ രൂപവത്കരിച്ചപ്പോള്‍ അന്നത്തെ സംസ്ഥാന സര്‍ക്കാരും എം.പിയും ജനങ്ങളും നടത്തിയ പ്രതിഷേധത്തി‍​െൻറയും പാര്‍ലമ​െൻറിലെ ഇടപെടലി‍​െൻറയും അടിസ്ഥാനത്തില്‍ കേരളത്തിന് അനുവദിച്ചതാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി. അത് നാടി‍​െൻറ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ, മുന്‍ എം.പി എന്‍.എന്‍. കൃഷ്ണദാസ്, എം.എല്‍.എമാരായ പി. ഉണ്ണി, പി.കെ. ശശി, എന്‍.സി.പി. ജില്ല പ്രസിഡൻറ് ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍, എ. ശിവപ്രകാശ്, കെ. ശ്രീകുമാര്‍, കെ. ബഷീര്‍ എന്നിവർ സംസാരിച്ചു. എം.എല്‍.എമാരായ കെ.വി. വിജയദാസ്, കെ.ഡി. പ്രസേനന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.