തട്ടിപ്പ് കേസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി

തിരൂരങ്ങാടി: ബിസിനസിൽ ഡീലർഷിപ് നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി മലപ്പുറം ഊരകം ഹാജ്യാർപള്ളി അത്തമാനകത്ത് അഫ്സൽ ഹുസൈനെ (49) തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കോഴിക്കോട് സബ്ജയിലിൽനിന്ന് രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഇയാൾ താമസിച്ചിരുന്ന കോഴിക്കോട് കുതിരവട്ടത്തെ ഒരു ഫ്ലാറ്റിൽ കൊണ്ടുപോയി ബുധനാഴ്ച തെളിവെടുപ്പ് നടത്തി. വ്യാഴാഴ്ച പാലക്കാട് അത്തിക്കോട് കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. തമിഴ്‌നാട് ആമ്പൂരിലും എത്തിച്ച് തെളിവെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ എറണാകുളം, കാഞ്ഞിരപ്പള്ളി, കോഴിക്കോട്, മുക്കം, കഞ്ചിക്കോട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ പുതിയ പരാതികൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. എന്നാൽ ചില റിട്ടയേഡ് പൊലീസുകാർ ഇയാളെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതായി ആരോപണമുണ്ട്. തനിക്ക് അത്തിക്കോട് 'സ്റ്റാൾവാട്സ് ഷൂ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിൽ സ്ഥാപനമുണ്ടെന്നും ഇതി​െൻറ ഡീലർഷിപ് നൽകാമെന്നും പറഞ്ഞാണ് തേഞ്ഞിപ്പലം ചെനക്കലങ്ങാടി മാങ്ങാട്ട് മുഹമ്മദിൽനിന്ന് 85,38,500 രൂപ വാങ്ങിയത്. മുഹമ്മദ് പരപ്പനങ്ങാടി കോടതിയിൽ നൽകിയ പരാതിയിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.