ഒറ്റപ്പാലത്ത് കോൺഗ്രസ്^ഡി.വൈ.എഫ്.ഐ സംഘട്ടനം: രണ്ടുപേർ അറസ്​റ്റിൽ

ഒറ്റപ്പാലത്ത് കോൺഗ്രസ്-ഡി.വൈ.എഫ്.ഐ സംഘട്ടനം: രണ്ടുപേർ അറസ്റ്റിൽ ഒറ്റപ്പാലം: നഗരത്തിൽ ചൊവ്വാഴ്ച നടന്ന കോൺഗ്രസ്-ഡി.വൈ.എഫ്.ഐ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് കോൺഗ്രസ് പ്രവർത്തകരെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടക്കര സ്വദേശികളായ സിദ്ദീഖ്, അബ്ദുൽ അൻഷിദ് എന്നിവരെ ബുധനാഴ്ച പുലർച്ച രണ്ടിനാണ് അറസ്റ്റ് ചെയ്തത്. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു. സംഭവത്തിൽ കണ്ടാലറിയാവുന്ന നാനൂറിലേറെ പേർക്കെതിരെ മൂന്ന് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. പൊലീസിനെ അക്രമിച്ചതുമായി ബന്ധപ്പെട്ടും ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരെ നടന്ന ആക്രമണ സംഭവത്തിനും കല്ലേറുമായി ബന്ധപ്പെട്ടുമാണ് കേസുകൾ എടുത്തിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.