തച്ചമ്പാറയിലെ കർഷക കൂട്ടായ്മക്ക് കൃഷി മന്ത്രിയുടെ പ്രശംസ

കല്ലടിക്കോട്: . തച്ചമ്പാറയിലെ ആത്മ ഇക്കോഷോപ്പ്, കർഷക സേവനകേന്ദ്രം എന്നിവ സന്ദർശിച്ച ശേഷം നടന്ന യോഗത്തിലാണ് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ആത്മ ഇക്കോ ഷോപ്പി​െൻറ സംരംഭകരായ കർഷകരെ പ്രശംസിച്ചത്. കർഷകരെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നതിന് ഇത്തരം സംരംഭങ്ങൾ അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. തൃശൂരിൽ തുടങ്ങുന്ന തേൻ പാർക്കിന് അനുബന്ധമായി തച്ചമ്പാറ കേന്ദ്രീകരിച്ച് തേൻ പാക്കേജ് ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. തച്ചമ്പാറയിലെ കർഷകർ നേതൃത്വം നൽകുന്ന അതിജീവനം പദ്ധതിക്കും സർക്കാർ സഹായം നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കെ.വി. വിജയദാസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. സുജാത, കൃഷി ഓഫിസർ ശാന്തിനി, ആത്മ സൊസൈറ്റി ഭാരവാഹികളായ പി. അബൂബക്കർ, ബിജു ജോസഫ്, എം. ഹമീദ്, ഉബൈദുല്ല എടായ്ക്കൽ എന്നിവർ സംസാരിച്ചു. പടം)) തച്ചമ്പാറയിലെ കർഷക സേവനകേന്ദ്രം കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ സന്ദർശിക്കുന്നു /PW FILE KALLADIKODE ATMA1A
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.