മനഃശാസ്ത്രജ്ഞൻ ജോൺസൺ ഐരൂരി‍െൻറ സപ്തതിയുടെ ഭാഗമായി സുഹൃദ് സംഗമം

നിലമ്പൂര്‍: യുക്തി ചിന്തകനും എഴുത്തുകാരനും മനഃശാസ്ത്രജ്ഞനുമായ ജോൺസൺ ഐരൂരി‍​െൻറ സപ്തതിയുടെ ഭാഗമായി സുഹൃദ് സംഗമം സംഘടിപ്പിക്കുന്നു. നിലമ്പൂര്‍ പീവീസ് ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച നടക്കുന്ന പരിപാടി പി.വി. അബ്ദുള്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തിൽ അറിയിച്ചു. എം.എല്‍.എ പി.വി. അന്‍വര്‍, മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ്, നഗരസഭ ചെയര്‍പേഴ്‌സൻ പത്മിനി ഗോപിനാഥ് തുടങ്ങിയവരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങുകളില്‍ സംബന്ധിക്കും. പ്രമുഖ മനഃശാസ്ത്രജ്ഞന്‍ ഡോ. കെ.എസ്. ഡേവിഡ് പ്രഭാഷണം നടത്തും. വാര്‍ത്തസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ആര്‍.കെ. മലയത്ത്, ജനറല്‍ കൺവീനര്‍ മുസ്തഫ കളത്തുംപടിക്കല്‍, ജോസ് കെ. അഗസ്റ്റിയന്‍, പി.എം. ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.