ഓസോണ്‍ വാരാചരണം നടത്തി എടക്കര:

എടക്കര: താളിപ്പാടം പി.എം.എം.യു.പി സ്കൂളില്‍ ഓസോണ്‍ വാരാചരണത്തി​െൻറ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ദേശീയ ഹരിതസേന, സയന്‍സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്ലാസുകള്‍, പരിസ്ഥിതി സെമിനാര്‍, പോസ്്റ്റര്‍ പ്രദര്‍ശനം, പ്രശ്നോത്തരി, പെയിൻറിങ് മത്സരങ്ങള്‍, ൈസ്ലഡ് ഷോ എന്നിവ നടത്തി. മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി. രാധാമണി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ പി. റംലത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം നഹാസ് ബാബു കമരിയന്‍, ടി.ആര്‍. ഉമാദേവി അമ്മ, ഗോപി, പി.എം. അബ്്ദുസ്സമദ്, പി. മുസ്തഫ, എ. അബ്്ദുറഹ്മാന്‍, സമീര്‍ അലി എന്നിവര്‍ സംസാരിച്ചു. നിലമ്പൂര്‍ പ്രകൃതിപഠന കേന്ദ്രം ഡയറക്ടര്‍ ജയപ്രകാശ് നിലമ്പൂര്‍, എം.പി. ചന്ദ്രന്‍ എന്നിവര്‍ ക്ലാസെടുത്തു. വിദ്യാർഥികളും നാട്ടുകാരും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയോടെ പരിപാടികള്‍ സമാപിച്ചു. വടംവലി മത്സരം എടക്കര: മൂത്തേടം ചോളമുണ്ട നിള സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ ഏഴിന് അഖില കേരള വടംവലി മത്സരം സംഘടിപ്പിക്കുന്നു. ഫോൺ: 8593940536, 8086968174.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.