​എസ്.എം.എഫ് മേഖല കാമ്പയിന്‍ തുടങ്ങി

നിലമ്പൂര്‍: വര്‍ധിച്ചുവരുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങളെ തടയുക, മഹല്ലുകളെ ശാക്തീകരിക്കുക എന്നീ ലക്ഷ്യത്തോടെ നന്മക്കൊരു കരുത്ത്, തിന്മക്കൊരു തിരുത്ത് എന്ന പ്രമേയത്തില്‍ എടക്കര മേഖല സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്) ത്രൈമാസ കാമ്പയിന് തുടക്കമായി. വഴിക്കടവ്, എടക്കര, ചുങ്കത്തറ, പോത്തുകല്‍, ----------------------------ത്തേടം പഞ്ചായത്തുകളില്‍ ഖത്തീബ്, മുശാവറ, ഉമറാ സംഗമം നടന്നു. കാമ്പയി‍​െൻറ ഭാഗമായി 53 മഹല്ലുകളില്‍ നടത്തുന്ന കർമപദ്ധതി ടേബിള്‍ ടോക്കിലൂടെ മഹല്ലുകള്‍ക്ക് കൈമാറും. എല്‍ഡേഴ്‌സ് മീറ്റ്, യൂത്ത് കോണ്‍ഫ്രന്‍സ്, നിസ്‌വ സംഗമം, ടീനേജ് മീറ്റ്, ഇസ്‌ലാമിക് സ്്റ്റഡി ക്ലാസ് എന്നിവയും നടക്കും. സാധു സംരക്ഷണത്തിന് സ്ഥിരസംവിധാനമായി റിലീഫ് സെല്‍ രൂപവത്കരിക്കും. മഹല്ല് കമ്മിറ്റിയില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്ക് മഹല്ല് ഭരണം, മയ്യിത്ത് പരിപാലനം തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക പരിശീലനവും പ്രഭാഷകര്‍ക്ക് ശില്‍പശാലയും സംഘടിപ്പിക്കും. യോഗത്തില്‍ ഹംസ ദാരിമി ചുങ്കത്തറ, അമാനുല്ല ദാരിമി എടക്കര, ഹംസ ഫൈസി കൈപ്പിനി, അനീസ് ഫൈസി മണിമൂളി, മുഹമ്മദ് ഫൈസി പാതാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.