പി.എം.ജി.എസ്.വൈ റോഡ് നന്നാക്കിയത് കാര്യക്ഷമമല്ലെന്ന് പരാതി

ഊർങ്ങാട്ടിരി: 70 ലക്ഷം ചെലവിൽ നിർമിച്ച തെരട്ടമ്മൽ -കല്ലരട്ടിക്കൽ പി.എം.ജി.എസ്.വൈ റോഡി​െൻറ അറ്റകുറ്റപ്പണികൾ പേരിന് മാത്രം നടത്തിയെന്ന് നാട്ടുകാരുടെ പരാതി. എം.ഐ. ഷാനവാസ് എം.പിയുടെ നിർദേശ പ്രകാരം അനുവദിക്കപ്പെട്ട റോഡ് 2014ൽ എം.പി തന്നെയാണ് ഉദ്ഘാടനം ചെയ്തത്. നിർമാണം പൂർത്തിയായി അഞ്ച് വർഷം വരെ കരാറുകാരൻ തന്നെയാണ് അറ്റകുറ്റപ്പണി ചെയ്യേണ്ടത്. കല്ലരട്ടിക്കൽ ഈസ്റ്റ് ജങ്ഷൻ, പാർപച്ചാൽ എന്നിവിടങ്ങളിൽ റോഡ് തകർന്നയിടത്ത് വേണ്ട രീതിയിൽ ടാറിങ് ചെയ്യാതെ പേരിന് മാത്രം കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് കുഴിയടച്ചെന്നാണ് നാട്ടുകാരുടെ പരാതി. റോഡി​െൻറ വശങ്ങൾ അറ്റകുറ്റപ്പണി നടത്തണം. കേന്ദ്ര ഗ്രാമവികസന വകുപ്പ് പ്രത്യേകമായി മോണിറ്ററിങ് നടത്തിയാണ് പി.എം.ജി.എസ്.വൈ റോഡിന് ഫണ്ട് ബിൽ കൈമാറുക. എന്നാൽ, ഇവിടെ പേരിന് നടക്കുന്ന അറ്റകുറ്റപ്പണികൾക്ക് ഒരുവിധ മോണിറ്ററിങ്ങും നടന്നിട്ടില്ലെന്നും പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.