േഗാമാംസം സൂക്ഷിച്ചാൽ മരണം ആഘോഷിക്കപ്പെടും –ശശികല

കോഴിക്കോട്: ഹിന്ദുക്കളെ തെറി പറയുന്നവരുടെയും േഗാമാംസം കൈയിൽ സൂക്ഷിക്കുന്നവരുടെയും മരണം ആഘോഷിക്കപ്പെടുമെന്ന് ഹിന്ദു െഎക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. സമീപകാല ചരിത്രം ഇതാണെന്നും അവർ കൂട്ടിച്ചേർത്തു. ഹിന്ദു െഎക്യവേദി ജില്ല കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ശശികല. മാധ്യമപ്രവർത്തക ഗൗരി ലേങ്കഷി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ചവർ ത്രിപുരയിൽ ശാന്തനു ഭൗമിക് കൊല്ലപ്പെട്ടപ്പോൾ കറുത്ത ബാഡ്ജ് പോലും ധരിച്ചില്ല. ഹാദിയ കേസുമായി ബന്ധപ്പെട്ട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് കോടതിക്കെതിരെ വിമർശനം ഉന്നയിച്ചത് വേങ്ങര ഉപെതരഞ്ഞെടുപ്പിൽ പത്ത് വോട്ട് അധികംകിട്ടാൻ വേണ്ടിയാണ്. വ്യത്യസ്ത മതത്തിലുള്ളവർ വിവാഹിതരായാൽ തങ്ങളുടെ മതാചാരങ്ങൾ ഇരുവരും പിന്തുടരെട്ടയെന്നും ശശികല കൂട്ടിച്ചേർത്തു. ഭാരതത്തിൽനിന്ന് ഹൈന്ദവത മാറ്റിനിർത്താനാവില്ലെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സംവിധായകൻ അലി അക്ബർ പറഞ്ഞു. നിരോധിക്കപ്പെടേണ്ട ചില സംഘടനകൾ കേരളത്തിൽ ഭരണകൂടത്തി​െൻറ ആനുകൂല്യം പറ്റുകയാണെന്നും അലി അക്ബർ കൂട്ടിച്ചേർത്തു. പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്വാമി സത്യാനന്ദപുരി, പി. ഗോപാലൻകുട്ടി, പി. നന്ദനൻ, നമ്പിടി നാരായണൻ, കെ.പി. ഹരിദാസ്, ശശി കമ്മേട്ടരി, ടി. വിജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.