ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

എടപ്പാള്‍: ഭാരതപ്പുഴയിലെ വെള്ളാഞ്ചേരി കടവില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. വെള്ളാഞ്ചേരി കോടിപ്പറമ്പില്‍ ബാലകൃഷ്ണ​െൻറ മകന്‍ അശ്വി​െൻറ (16) മൃതദേഹമാണ് ചൊവ്വാഴ്ച ഉച്ചക്ക് 1.15ഓടെ താഴത്തറക്ക് സമീപത്തുനിന്ന് കണ്ടെത്തിയത്. കൂടെ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് മരിച്ച വെള്ളാഞ്ചേരി നാലുകണ്ടത്തില്‍ കുമാര​െൻറ മകന്‍ വിഷ്ണുവി​െൻറ (18) മൃതദേഹം തിങ്കളാഴ്ച രാത്രി കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച വൈകീട്ട് 5.45നാണ് വിദ്യാര്‍ഥികളുള്‍പ്പെട്ട അഞ്ചംഗ സംഘം കടവില്‍ കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടെ വിഷ്ണുവും അശ്വിനും കയത്തില്‍ അകപ്പെടുകയായിരുന്നു. കൂടെയുള്ള സുഹൃത്തുക്കളുടെ നിലവിളികേട്ട് പുഴയില്‍ കുളിച്ചുകൊണ്ടിരുന്നവരെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. രണ്ട് മണിക്കൂർ തിരച്ചിലിനൊടുവില്‍ രണ്ട് കിലോമീറ്റർ അകലെനിന്നാണ് വിഷ്ണുവി​െൻറ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഏറെ വൈകും വരെ അശ്വിനെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിയെങ്കിലും ശ്രമം വിഫലമായി. ചൊവ്വാഴ്ച ഉച്ചയോടെ മൃതദേഹം പൊങ്ങിവന്നപ്പോഴാണ് കണ്ടെത്തിയത്. മിനിപമ്പയിലെ രക്ഷാപ്രവര്‍ത്തകരാണ് ബോട്ടില്‍ കരക്കെത്തിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. തവനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അശ്വിന്‍. മാതാവ്: ഉഷ. സഹോദരങ്ങള്‍: അഖില്‍, അശ്വതി. Tir D1 Ashwin 16 അശ്വിന്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.