പട്ടാമ്പി മണ്ഡലത്തിലെ സർക്കാർ സ്കൂളുകൾ ഹൈ-ടെക്കാവുന്നു

പട്ടാമ്പി: മണ്ഡലത്തിലെ സർക്കാർ സ്കൂളുകൾ ഹൈ-ടെക്കാക്കുന്നതിന് സർക്കാർ ഭരണാനുമതിയായി. ആദ്യഘട്ടമെന്ന നിലയില്‍ തിരഞ്ഞെടുത്ത 15 സ്കൂളുകളില്‍ ആവശ്യമായ സ്മാര്‍ട്ട്‌ ക്ലാസ്റൂമുകളും അനുബന്ധ കമ്പ്യൂട്ടറുകളും നൽകും. ഇതിനായി മുഹമ്മദ് മുഹ്സിൻ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 29,25,810 രൂപ അനുവദിച്ചു. കൊടുമുണ്ട ജി.എൽ.പി. സ്‌കൂൾ, നരിപ്പറമ്പ് ജി.യു.പി. സ്‌കൂൾ, കിഴായൂർ ജി.യു.പി, പട്ടാമ്പി ജി.യു.പി, കണ്ടേങ്കാവ് ജി.എൽ.പി ചുണ്ടമ്പറ്റ ജി.എൽ.പി , പട്ടാമ്പി ജി.എം.എൽ.പി ,കള്ളാടിപ്പറ്റ ജി.എൽ.പി , പുലാശ്ശേരി ജി.ഡബ്ള്യു.എൽ.പി, ചുണ്ടമ്പറ്റ ജി.യു.പി, ചെറുകോട് ജി.എൽ.പി , ചെറുകോട് ജി.എം.എൽ.പി, കുലുക്കല്ലൂർ ജി.എം.എൽ.പി, പട്ടാമ്പി എസ്.എൻ.ജി.എൽ.പി, വെള്ളൂർ ജി.എൽ.പി എന്നിവക്കാണ് തുക വകയിരുത്തിയത്. കുലുക്കല്ലൂര്‍ പഞ്ചായത്തിലെ ചുണ്ടമ്പറ്റ ഗവ. യു.പി. സ്കൂളിൽ കെട്ടിടനിർമാണത്തിന് 50 ലക്ഷവും വിളയൂര്‍ സര്‍ക്കാര്‍ ഹൈസ്കൂളിന് ടോയ്‌ലറ്റ് സമുച്ചയ നിർമാണത്തിന് 27 ലക്ഷവും അനുവദിച്ചിട്ടുണ്ട്. പ്രവൃത്തി ഉടൻ തന്നെ ആരംഭിക്കുമെന്നും എം.എൽ.എ. അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.