യു.ഡി.എഫ് രാപകൽ സമരം അഞ്ചിന്

പാലക്കാട്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാപകൽ സമരം നടത്താൻ യു.ഡി.എഫ് ജില്ല നേതൃയോഗത്തിൽ തീരുമാനം. ഒക്ടോബർ അഞ്ച് രാവിലെ 10ന് ആരംഭിക്കുന്ന സമരം ആറ് രാവിലെ 10ന് അവസാനിക്കും. പെട്രോളും ഡീസലും ജി.എസ്.ടി. പരിധിയിൽ ഉൾപ്പെടുത്തി വില കുറക്കാൻ നടപടി കൈകൊള്ളണമെന്നും യു.ഡി.എഫ് ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. മുൻ എം.പി. വി.എസ്. വിജയരാഘവൻ യോഗം ഉദ്ഘാടനം ചെയ്തു. കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ സർക്കാർ വരുത്തിയ വീഴ്ചയും നെല്ല് സംഭരണത്തിൽ ഉണ്ടായ സ്തംഭനാവസ്ഥയും കാർഷികമേഖലയെ പ്രതിസന്ധിയിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബർ ഒന്നിന് നിയോജകമണ്ഡലം യോഗങ്ങൾ ചേരാനും തീരുമാനമായി. യു.ഡി.എഫ് ജില്ല ചെയർമാൻ വി.ആർ. രാമസ്വാമി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ, കോൺഗ്രസ് നേതാക്കളായ സി.വി. ബാലചന്ദ്രൻ, കെ.എ. ചന്ദ്രൻ, വി. രാമചന്ദ്രൻ മുസ്ലീം ലീഗ് നേതാക്കളായ സി.എ.എം.എ കരീം, കളത്തിൽ അബ്ദുല്ല, മരക്കാർ മാരായമംഗലം, എം.എം. റഷീദ്, എ. ഭാസ്കരൻ (ജെ.ഡി.യു), ടി.എം. ചന്ദ്രൻ(ആർ.എസ്.പി), വി.ഡി. ഉലഹന്നാൻ (കേരള കോൺഗ്രസ്-ജേക്കബ്) പി. കലാധരൻ (സി.എം.പി), ബി. രാജേന്ദ്രൻ നായർ (ഫോർവേർഡ് ബ്ലോക്ക്) എന്നിവർ സംസാരിച്ചു. കൈയെഴുത്ത് മാസിക മത്സരവിജയികൾക്കുള്ള സമ്മാനദാനം രണ്ടിന് പാലക്കാട്: കേരള എക്സൈസ് വകുപ്പ് ജില്ലയിൽ ലഹരിവർജന ബോധവത്കരണ പരിപാടികളുടെ ഭാഗമായി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച കൈയെഴുത്ത് മാസിക മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ഗാന്ധി ജയന്തി ദിനത്തിൽ വിതരണം ചെയ്യും. ജില്ല പഞ്ചായത്ത് ഹാളിൽ രാവിലെ 10-ന് നടക്കുന്ന ജില്ലതല ഉദ്ഘാടന പരിപാടിയിലാണ് സമ്മാനം വിതരണം ചെയ്യുകയെന്ന് ഡെപ്യൂട്ടി എകസൈസ് കമീഷണർ അറിയിച്ചു. ഹയർ സെക്കൻഡറി സ്കൂൾ വിഭാഗത്തിൽ കൊടുവായൂർ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾ ക്രമേണ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. മൂന്നാം സ്ഥാനം പല്ലശ്ശന വി.ഐ.എം.എച്ച്്.എസ്.എസ് നേടി. ഹൈസ്കൂൾ വിഭാഗത്തിൽ കടമ്പഴിപ്പുറം ഹൈസ്കൂൾ, പുതുനഗരം മുസ്ലീം ഹൈസ്കൂൾ, പല്ലാവൂർ ചിന്മയ വിദ്യാലയ ഹൈസ്കൂൾ ക്രമേണ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കോളജ് വിഭാഗത്തിൽ പാലക്കാട് വിക്ടോറിയ കോളജ്, വടക്കഞ്ചേരി അപ്ലൈഡ് സയൻസ് കോളജ് എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ആനുകൂല്യം പാലക്കാട്: ജില്ല ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2017 വർഷത്തെ വിദ്യാഭ്യാസ അവാർഡ്, ഒറ്റത്തവണ സ്കോളർഷിപ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഒക്ടോബർ 17 വരെ ജില്ല ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസിൽ അപേക്ഷിക്കാം. അപേക്ഷ ഫോം ജില്ല ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസിൽ ലഭിക്കും. ബിരുദ-ബിരുദാനന്തര പ്രാഫഷനൽ പാരാമെഡിക്കൽ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് അപേക്ഷിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.