നെല്ല്​ സംഭരണത്തിൽ അവ്യക്​തത ബാക്കി

കുഴൽമന്ദം: പ്രാദേശികമായി നെല്ല് സംഭരിക്കാൻ കൃഷിമന്ത്രി നിർദേശം നൽകിയെങ്കിലും അവ്യക്തത ബാക്കി. സപ്ലൈകോക്ക് വേണ്ടിയുള്ള നെല്ല് സംഭരണത്തിൽനിന്ന് സ്വകര്യ മില്ലുകൾ പിന്മാറിയ സാഹചര്യത്തിൽ സപ്ലൈകോക്ക് കൃഷിവകുപ്പുമായി സഹകരിച്ച് നെല്ല് സംഭരിക്കാൻ കടമ്പകൾ ഏറെയാണ്. സ്വകാര്യ മില്ലുകൾ ഏജൻറിനെ ഉപയോഗിച്ചാണ് കർഷകരിൽനിന്ന് താങ്ങുവിലക്ക് നെല്ല് സംഭരിക്കുന്നത്. സംഭരിക്കാനുള്ള ചാക്ക്, കടത്തിനുള്ള വാഹനം, സംഭരണശാല, സംസ്കരണം തുടങ്ങിയവ ഇൗ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുക്കാൻ കഴിയുമോ എന്ന് ജീവനക്കാർക്കും കർഷകർക്കും ആശങ്കയുണ്ട്. പ്രാദേശികമായി 7000 ടൺ നെല്ല് സംഭരിക്കാനുള്ള സൗകര്യമാണ് ജില്ലയിലുള്ളത്. ഈ വർഷം ലക്ഷം ടണ്ണിന് മുകളിൽ നെല്ല് കൊയ്തെടുക്കുമെന്നാണ് നിഗമനം. ഇതിന് വൻ സജ്ജീകരണങ്ങൾ ഒരുക്കേണ്ടി വരും. മിക്ക പഞ്ചായത്തുകളിലും കൃഷിവകുപ്പിനോ മറ്റ് സർക്കാർ സംവിധാനങ്ങൾക്കോ സംഭരണശാലയില്ല. ജില്ലയിൽ കൊയ്ത ഏതാണ്ട് പകുതി പൂർത്തിയായിട്ടുണ്ട്. 35,000ഹെക്ടർ സ്ഥലത്താണ് നെൽകൃഷിയുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.