യോഗ പരിശീലകർക്ക് വേതനം നിശ്ചയിച്ചു

കൊണ്ടോട്ടി: തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന യോഗ ക്ലാസുകളിലെ പരിശീലകർക്ക് വേതനം നിശ്ചയിച്ചു. പ്രതിദിനം 400 രൂപ തോതിൽ മാസം പരമാവധി 12,000 രൂപയാണ് ലഭിക്കുക. വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല ഏകോപനസമിതിയാണ് വേതനം നിശ്ചയിച്ചത്. പരിശീലകർക്കുള്ള യോഗ്യതയും നിശ്ചയിച്ചിട്ടുണ്ട്. അംഗീകൃത സർവകലാശാലയിൽനിന്ന് ബി.എൻ.വൈ.എസ് ബിരുദമോ തത്തുല്യമായ മറ്റ് ബിരുദമുള്ളവരെയോ വേണം പരിശീലകരായി െതരഞ്ഞെടുക്കാൻ. യോഗ അസോസിയേഷനും കേരള സ്പോർട്സ് കൗൺസിലും അംഗീകരിച്ച യോഗ്യതയുള്ളവർക്കും പരിശീലകരാകാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.