pkg34 കോൺഗ്രസ്^സി.പി.എം സംഘർഷം; ഒറ്റപ്പാലത്ത്​ കല്ലേറും റോഡ് ഉപരോധവും

pkg34 കോൺഗ്രസ്-സി.പി.എം സംഘർഷം; ഒറ്റപ്പാലത്ത് കല്ലേറും റോഡ് ഉപരോധവും കോൺഗ്രസ്-സി.പി.എം സംഘർഷം; ഒറ്റപ്പാലത്ത് കല്ലേറും റോഡ് ഉപരോധവും ഇന്ന് നഗരപരിധിയിൽ ഹർത്താൽ ഒറ്റപ്പാലം: കോൺഗ്രസ്-സി.പി.എം സംഘർഷത്തിൽ ഒന്നരമണിക്കൂറോളം ഒറ്റപ്പാലം നഗരം കലാപഭൂമിയായി. കല്ലേറും റോഡ് ഉപരോധവും അരങ്ങേറുന്നതിനിടെ സ്ഥലത്തെത്തിയ പൊലീസിന് നേരെയും കല്ലേറുണ്ടായി. കല്ലേറിൽ കോൺഗ്രസ് ഓഫിസിനും കേടുപാടുണ്ടായി. വൈകുന്നേരം ഏഴരയോടെയാണ് ആക്രമണസംഭവങ്ങൾക്ക് തുടക്കം. ഒറ്റപ്പാലം നഗര പരിധിയിൽ ബുധനാഴ്ച കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം ഷൊർണൂരിലെ ഐ.പി.ടിയിൽ നടന്ന എസ്.എഫ്.ഐ- -കെ.എസ്.യു സംഘട്ടനത്തി​െൻറ തുടർച്ചയാണ് സംഭവങ്ങൾ. സംഭവത്തിൽ പരിക്കേറ്റ് ഏതാനും എസ്.എഫ്.ഐ പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇക്കാര്യം ചോദ്യം ചെയ്യാനെത്തിയ ഡി.വൈ.എഫ്.ഐ നേതാവുമായുണ്ടായ വാക്കേറ്റം ഒടുവിൽ കൈയാങ്കളിയിൽ എത്തുകയായിരുന്നു തുടർന്ന് ഇരുവിഭാഗങ്ങളിലെയും കൂടുതൽ പേർ സംഘടിച്ചതോടെ സംഘർഷം രൂക്ഷമായി. നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ഇവരിൽ ചിലരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാനെത്തിയ പൊലീസ് ഒറ്റപ്പാലം കോൺഗ്രസ് േബ്ലാക്ക് കമ്മിറ്റി ഓഫിസിലെത്തി നേതാക്കളടക്കമുള്ളവരെ മർദിച്ചതായും പരാതിയുണ്ട്. റോഡ് ഉപരോധത്തെ തുടർന്ന് യാത്രക്കാർ ഏറെ വലഞ്ഞു. രാത്രി ഏറെ വൈകി സ്ഥിതിഗതികൾ ശാന്തമായിട്ടുണ്ടെങ്കിലും തുടർന്നും സംഘർഷ സാധ്യത നിലനിന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.