മതപ്രഭാഷണം സമാപിച്ചു

പരപ്പനങ്ങാടി: ചെട്ടിപ്പടി മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന . ചെട്ടിപ്പടി ടൗൺ അവുക്കോയ മുസ്‌ലിയാർ നഗരിയിൽ നടന്ന പരിപാടിയിൽ ആദ്യദിനം പരപ്പനങ്ങാടി ഖാദി മുഹമ്മദ്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. തറയിൽ അലവി അധ്യക്ഷത വഹിച്ചു. പ്രാർഥനക്ക് എൻ.കെ. മുഹമ്മദ് മൗലവി നേതൃത്വം നൽകി. ഹാഫിള് സിറാജുദ്ദീൻ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. സമാപന ദുആ സംഗമം പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹാഷിം ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. ഹാഫിള് അഹമ്മദ് കബീർ ബാഖവി കാഞ്ഞാർ മുഖ്യപ്രഭാഷണം നടത്തി. പടം: ചെട്ടിപ്പടി മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന മതപ്രഭാഷണ സമാപന ദുആ സംഗമം പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.