വി.ഡി. സതീശനെതിരെ വനിത കമീഷനിൽ ശശികല പരാതി നൽകി

വി.ഡി. സതീശനെതിരെ ശശികല പരാതി നൽകി തിരുവനന്തപുരം: പറവൂരിലെ വിവാദ പ്രസംഗത്തി​െൻറ പേരിൽ കേസ് നേരിടുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻറ് കെ.പി. ശശികല വി.ഡി. സതീശൻ എം.എൽ.എക്കെതിരെ സംസ്ഥാന വനിത കമീഷനിൽ പരാതി നൽകി. അടിസ്ഥാനരഹിതമായ പരാതി നൽകിയതിലൂടെ എം.എൽ.എ ത​െൻറ അഭിമാനത്തിന് ക്ഷതമേൽപ്പിെച്ചന്ന് ഹരജിയിൽ ശശികല ആരോപിച്ചു. താൻ പ്രകോപനപരമായി പ്രസംഗിച്ചിട്ടില്ലെന്നും എം.എൽ.എ പ്രസംഗം കേട്ടിട്ടില്ലെന്നും ശശികല ചൂണ്ടിക്കാട്ടി. പരാതിയിൽ തുടർനടപടി സ്വീകരിക്കുമെന്ന് വനിത കമീഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.