എം.വി. ശ്രേയാംസ് കുമാർ ഐ.എൻ.എസ് കേരള റീജനൽ കമ്മിറ്റി ചെയർമാൻ

photo mr. mv shreyams kumar.jpg എം.വി. ശ്രേയാംസ് കുമാർ ഐ.എൻ.എസ് കേരള റീജനൽ കമ്മിറ്റി ചെയർമാൻ കോഴിക്കോട്: മാതൃഭൂമി ജോയൻറ് മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാറിനെ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ (ഐ.എൻ.എസ്.) കേരള റീജനൽ കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തു. ഐ.എൻ.എസ് ചെയർമാൻ അകില ഉർണാക്കറാണ് നിയമനവിവരം അറിയിച്ചത്. ഇന്ത്യൻ പത്രമാനേജ് മ​െൻറുകളുടെ കൂട്ടായ്മയാണ് ഐ.എൻ.എസ്. നാഷനൽ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ (എൻ.ബി.എ) ദേശീയ വൈസ് പ്രസിഡൻറും, ഇൻറർനാഷനൽ അഡ്വർടൈസിങ് അസോസിയേഷൻ ഇന്ത്യ ചാപ്റ്റർ മാനേജിങ് കമ്മിറ്റി അംഗവുമാണ് ശ്രേയാംസ് കുമാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.