ലോകകപ്പ് ആരവങ്ങളിലേക്ക് ഇന്ന് മലപ്പുറത്തിെൻറ നാലുലക്ഷം ഗോൾ

മലപ്പുറം: അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളെ വരവേൽക്കാൻ വൺ മില്യൻ ഗോൾ കാമ്പയി​െൻറ ഭാഗമായി ജില്ല സ്പോർട്സ് കൗൺസിൽ, നെഹ്റു യുവ കേന്ദ്ര, യുവജന ക്ഷേമ ബോർഡ്, ഫുട്ബാൾ അസോസിയേഷൻ, ക്ലബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച നാലുലക്ഷം ഗോളടിക്കും. വൈകീട്ട് മൂന്നു മുതൽ ഏഴ് വരെ 350ഓളം കേന്ദ്രങ്ങളിലായാണ് പരിപാടി നടക്കുകയെന്ന് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പി. ഷംസുദ്ദീൻ അറിയിച്ചു. മലപ്പുറം കോട്ടപ്പടിയിലെ വി.ഐ.പി സ​െൻററിൽ എം.പിമാർ, എം.എൽ.എമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്, നഗരസഭാധ്യക്ഷർ, ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി, സബ് കലക്ടർ, എ.ഡി.എം, ദേശീയ താരങ്ങൾ, കായിക സംഘടന ഭാരവാഹികൾ തുടങ്ങി‍യവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.