എസ്​.എഫ്​.​െഎ സംസ്​ഥാന ജാഥ പര്യടനം തുടങ്ങി

മലപ്പുറം: 'നിരോധനങ്ങളുടെ കാലത്ത് നിശ്ശബ്ദമാവാത്ത കാമ്പസ്' മുദ്രാവാക്യമുയർത്തി എസ്.എഫ്.െഎ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന ജാഥക്ക് ഒന്നാംദിനം ജില്ലയിൽ സ്വീകരണം നൽകി. ജാഥാ ക്യാപ്റ്റൻ എം. വിജിൻ, ജാഥ മാനേജർ പ്രതിൻസാജ് കൃഷ്ണ, ലിേൻറാ ജോസഫ്, എം.എസ്. ഫെബിൻ, സജിത് പി. ആനന്ദ്, ശിൽപ സുരേന്ദ്രൻ, എസ്.ആർ. ആര്യ, എസ്.ആർ. ആര്യ, പി. ഷബീർ, എൻ.എം. ഷഫീഖ്, പി. ആതിര തുടങ്ങിയവർ സംസാരിച്ചു. മഞ്ചേരി പുതിയ ബസ് സ്റ്റാൻഡിൽ വിദ്യാർഥികളും യുവജനങ്ങളും സ്വീകരണം നൽകി. പൊതുസമ്മേളനത്തിൽ കെ. ശിഹാബ് അധ്യക്ഷത വഹിച്ചു. ജാഥാ അംഗങ്ങളായ ലിൻഡോ ജോസഫ്, എസ്.ആർ. രമ്യ, സെക്രേട്ടറിയറ്റ് അംഗങ്ങളായ എം.എസ്. സെബിൻ, സജിത് പി. ആനന്ദ്, സംസ്ഥാന കമ്മിറ്റി അംഗം ശിൽപ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം. ബാബു റഹ്മാൻ സ്വാഗതവും അഷിത പീറ്റർ നന്ദിയും പറഞ്ഞു. ബുധനാഴ്ച മലപ്പുറം, കോട്ടക്കൽ, കൊണ്ടോട്ടി, യൂനിവേഴ്സിറ്റി കാമ്പസ് എന്നിവിടങ്ങളിൽ പര്യടനം നടത്തും. CAPTION manjeri sfi മഞ്ചേരിയിൽ എസ്.എഫ്.ഐ സംസ്ഥാന ജാഥക്ക് നൽകിയ സ്വീകരണത്തിൽ സംസ്ഥാന സെക്രട്ടറി എം. വിജിൻ സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.