സിക വൈറസ്​: ബോധവത്​കരണവുമായി ആരോഗ്യവകുപ്പ്​

കൊണ്ടോട്ടി: സിക വൈറസ് ഭീഷണിയെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലും പരിസരത്തും പരിശോധനയും ബോധവത്കരണവുമായി ആരോഗ്യവകുപ്പ്. നഗരസഭ പരിധിയിലും കൊതുക് നിവാരണ പ്രവൃത്തികൾ നടത്തുന്നുണ്ട്. ഇതി​െൻറ ഭാഗമായി ചൊവ്വാഴ്ച വിമാനത്താവള പരിസരങ്ങളിലെ വീടുകളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി. ഡെങ്കിപ്പനി പടരുന്നതിനാല്‍കൂടിയാണ് പരിശോധന. വിമാനത്താവളം വഴി വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്നവർ വഴി രോഗം പടരാതിരിക്കാനാണ് ആരോഗ്യവകുപ്പ് കര്‍ശന പരിശോധന നടത്തുന്നത്. പരിസരത്തെ വീടുകളിലെത്തി കൊതുക് പടരാതിരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനമാണ് നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.